Posts

ഒരേ സമയം അമ്മയും മകളുമായും അവിഹിത ബന്ധം 21കാരൻ മരിച്ചു

Image
  മഗ്രഹട്ട (പശ്ചിമ ബംഗാൾ): പ്രണയവും പ്രതികാരവും കെട്ടുപിണഞ്ഞ ദുരൂഹസാഹചര്യത്തിൽ 21-കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രഹട്ടിലാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശവാസിയായ അയൻ മൊണ്ടൽ (21) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരേ കുടുംബത്തിലെ നാലുപേരും ഇവരുടെ രണ്ടു സുഹൃത്തുക്കളും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ​യുവാവിന് ഒരു യുവതിയുമായും അവരുടെ അമ്മയുമായും ഒരേസമയം ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. അവിഹിതബന്ധത്തെച്ചൊല്ലി ഉടലെടുത്ത ശക്തമായ തർക്കമാണ് ഒടുവിൽ രക്തച്ചൊരിച്ചിലിൽ കലാശിച്ചത്. ​യുവതി, ഇവരുടെ അമ്മ, അച്ഛൻ, സഹോദരൻ എന്നിവർക്ക് പുറമെ കൃത്യത്തിൽ പങ്കാളികളായ ഇവരുടെ രണ്ട് സുഹൃത്തുക്കളുമാണ് പോലീസ് പിടിയിലായത്. ​ പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: ​സംഭവദിവസം രാത്രി അയൻ മൊണ്ടൽ യുവതിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട്ടിൽവെച്ച് വ്യക്തിപരമായ തർക്കങ്ങളും അവിഹിതബന്ധത്തെച്ചൊല്ലിയുള്ള വാക്കേറ്റവും രൂക്ഷമായി. തർക്കം അക്രമാസക്തമായതോടെ, വീട്ടിലുണ്ടായിരുന്നവർ ചേര്‍ന്ന...

നിയന്ത്രണം വിട്ട കാർ മതിലിലും സ്കൂട്ടറിലും ഇടിച്ചു; എട്ടുവയസ്സുകാരി ഉൾപ്പെടെ 4 പേർക്ക് പരിക്ക്

Image
  അത്തോളി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ കന്നൂർ ടൗണിൽ കാർ നിയന്ത്രണം വിട്ട് മതിലിലും സ്കൂട്ടറിലും ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ പുത്തൻചേരി ഉള്ളൂർ കടവ് സ്വദേശികളായ വൈഷ്ണവ് (28), ആദർശ് (22), നിധിൻ (29), സ്കൂട്ടർ യാത്രികയായ എട്ടുവയസ്സുകാരി അനിക എന്നിവർക്കാണ് പരിക്കേറ്റത്. ​വ്യാഴാഴ്ചയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയും തുടർന്ന് ഉള്ളിയേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ തട്ടുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ​നാട്ടുകാരും പ്രദേശവാസികളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കുകൾ ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ​സംഭവമറിഞ്ഞ് അത്തോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് സംസ്ഥാനപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

കളിയല്ല, കളിപ്പാട്ടവുമല്ല: ഓൺലൈൻ ഗെയിം ചതിക്കുഴിയിൽ വീണ്ടും പൊലിഞ്ഞു ഒരു ജീവൻ

Image
  നെലമംഗല: ഓൺലൈൻ ഗെയിമിങ് ആപ്പിന്റെ അമിതാസക്തിയും തുടർന്നുണ്ടായ ഭീമമായ കടബാധ്യതയും ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി. വ്യാജ ഓൺലൈൻ ഗെയിമുകളിൽപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് കർണാടകയിലെ നെലമംഗല ബൊമ്മനഹള്ളിയിൽ സ്വകാര്യ കമ്പനി ജീവനക്കാരിയായ രഞ്ജിത (28) യെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ​ഗുൽബർഗ സ്വദേശികളായ രഞ്ജിതയും ഭർത്താവ് അരുണും കഴിഞ്ഞ അഞ്ചു വർഷമായി നെലമംഗല ബൊമ്മനഹള്ളിയിലെ വാടകവീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ​ നേരത്തെ തീർത്തത് 15 ലക്ഷത്തിന്റെ കടം ​മുമ്പും ഓൺലൈൻ ഗെയിം കളിച്ച് രഞ്ജിതയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായിരുന്നു. അന്ന് ഭർത്താവ് അരുണും അമ്മയും ചേർന്ന് പലയിടത്തുനിന്നായി പണം സംഘടിപ്പിച്ച് ഏകദേശം 15 ലക്ഷം രൂപയോളം വരുന്ന കടബാധ്യതകൾ വീട്ടി നൽകിയിരുന്നു. ഇനി ഗെയിമുകളിലേക്ക് തിരിയില്ലെന്ന ഉറപ്പിലായിരുന്നു കുടുംബം രഞ്ജിതയെ സഹായിച്ചത്. ​എന്നാൽ ഗെയിമിങ് അഡിക്ഷനിൽ നിന്ന് പൂർണ്ണമായി മുക്തി നേടാൻ രഞ്ജിതയ്ക്കായില്ല. വീട്ടുകാരറിയാതെ വീണ്ടും ഓൺലൈൻ ഗെയിമുകൾ കളിക്കുകയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീണ്ടും ലക്ഷങ്ങളുടെ കടബാധ...

യുവാവിന്റെ ഒരൊറ്റ ജാഗ്രത; രക്ഷപ്പെട്ടത് ഒമ്പത് വയസ്സുകാരിയുടെ ജീവൻ! പനവേലിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 18-കാരന് നാട്ടുകാരുടെ 'സൽക്കാരം'

Image
  p പനവേൽ (മഹാരാഷ്ട്ര): വനിതകളുടെ പബ്ലിക് ബാത്ത് റൂമിലേക്ക് സംശയകരമായ സാഹചര്യത്തിൽ യുവാവ് അതിക്രമിച്ചു കയറുന്നത് കണ്ട് സമീപത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കൾ നടത്തിയ സമയോചിതമായ ഇടപെടലിൽ ഒമ്പത് വയസ്സുകാരി രക്ഷപ്പെട്ടു. പനവേലിൽ നടന്ന സംഭവത്തിൽ 18-കാരനായ പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ​വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒമ്പത് വയസ്സുകാരിയായ കുട്ടിയെ പ്രതി ആരുമില്ലാത്ത സമയം നോക്കി തന്ത്രപരമായി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സമീപത്തുള്ള പബ്ലിക് ബാത്ത് റൂമിനുള്ളിലേക്ക് കുട്ടിയെ ബലമായി കയറ്റി വാതിലടച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ​എന്നാൽ ബാത്ത് റൂമിന് തൊട്ടടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളിൽ ഒരാളുടെ ശ്രദ്ധയിൽ ഈ സംഭവം പെടുകയായിരുന്നു. പെട്ടെന്ന് ഒരാൾ ബാത്ത് റൂമിലേക്ക് ഓടിക്കയറി വാതിലടയ്ക്കുന്നത് കണ്ട യുവാവിന് സംശയം തോന്നുകയും ഉടൻ തന്നെ സഹകളിക്കാരെയും കൂട്ടി സ്ഥലത്തെത്തുകയുമായിരുന്നു. ​വാതിൽ തുറപ്പിച്ച് അകത്തു കടന്ന യുവാക്കൾ കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുകയും പ്രതിയെ തടഞ്ഞുവെക്കുകയും ചെയ്തു. രോഷാകുലരായ ...

നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അപായത്തിൽ നിന്ന് രക്ഷപ്പെട്ടത് മനസ്സാന്നിധ്യം കൊണ്ട്

Image
  കടുങ്ങല്ലൂർ: റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലാം ക്ലാസുകാരിയെ പകൽവെളിച്ചത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കുട്ടിയുടെ ധീരമായ പ്രതിരോധവും സമീപത്തെ വ്യാപാരികളുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലും കാരണം വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ പ്രതിയായ യുവാവിനെ ബിനാനിപുരം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. കിഴക്കേ കടുങ്ങല്ലൂരിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി വൈകുന്നേരം ക്ലാസ് കഴിഞ്ഞ് സ്ഥിരമായി വരുന്ന പ്രൈവറ്റ് വാഹനത്തിൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. കുട്ടിയെ പിന്തുടർന്നെത്തിയ അപരിചിതനായ യുവാവ് വിജനമായ ഭാഗത്തുവെച്ച് ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ​പെട്ടെന്നുണ്ടായ അക്രമത്തിൽ പരിഭ്രാന്തയായെങ്കിലും മനസ്സാന്നിധ്യം കൈവിടാതിരുന്ന കുട്ടി ഉറക്കെ നിലവിളിക്കുകയും അക്രമിയുടെ പിടിയിൽ നിന്ന് എങ്ങനെയോ കുതറി മാറി ഓടുകയുമായിരുന്നു. റോഡിലൂടെ ഓടിയ കുട്ടി തൊട്ടടുത്തുണ്ടായിരുന്ന ഒരു തുണിക്കടയിലേക്ക് ഭയന്നോടിക്കയറി. ​ രക്ഷകരായി വ്യാപാരികളും നാട്ടുകാരും: കരഞ്ഞുകൊണ്ട് കടയിലേക്ക് ഓടിക്കയറിയ കുട്ടിയെ പിന്തുടർന്ന് യുവാവും കടയ്ക്കുള്ളിലേക്ക് കട...

കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് മരണം; പ്രതിരോധ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ചയെന്ന് നാട്ടുകാർ

Image
  കൂരാച്ചുണ്ട്: എലിപ്പനി ബാധിച്ച് പത്ത് ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂരാച്ചുണ്ട് ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി (57) ആണ് ഇന്നലെ അന്തരിച്ചത്. രോഗബാധ വർധിച്ചതിനെ തുടർന്ന് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ​ തൊഴിലുറപ്പ് ജോലിക്കിടെ പനി ​  ഈ മാസം ഒന്നിന് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ഷൈനിക്ക് പനി ആരംഭിക്കുന്നത്. തുടർന്ന് കൂരാച്ചുണ്ട് സിഎച്ച്സിയിൽ ചികിത്സ തേടി. ആഗസ്റ്റ് 3-ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  സംസ്കാരം ഇന്ന് രാവിലെ 9-ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.  ഭർത്താവ്: ഷാജു.  മകൾ: അലീന.  മരുമകൻ: സുനിൽ തൂങ്കുഴി.  സഹോദരങ്ങൾ: ജോർജ്, സാലി, ആന്റോ. ​ അധികൃതരുടെ വീഴ്ചയ്ക്കെതിരെ പ്രതിഷേധം ​എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന ആവശ്യം ശക്തമായി. ആഗസ്റ്റ് 7-ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ...

സ്യൂട്ട്കേസിൽ ദുർഗന്ധം വധശ്രമത്തിന്റെ ചുരുളഴിച്ചു! രണ്ടര മാസത്തിന് ശേഷം പൂട്ടുതുറന്നപ്പോൾ കണ്ടത് അഴുകിയ മൃതദേഹം

Image
  സിൽവാസ: ഭർത്താവിനെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടി കാമുകനൊപ്പം ഇറങ്ങിപ്പുറപ്പെട്ട ഇരുപതുകാരിയെ അതേ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. ദാദ്ര നഗർ ഹവേലിയിലെ സിൽവാസയിൽ നടന്ന ദാരുണ സംഭവത്തിൽ വാരണാസി സ്വദേശിയായ കാമുകൻ റിഷഭ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപാധ്യായ എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ടത്. ​ഒരേ ഗ്രാമത്തിൽ നിന്നുള്ളവരായ യുവതിയും റിഷഭും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവതിയുടെ നിർബന്ധപ്രകാരം ഇരുവരും നാടുവിട്ട് സിൽവാസയിലെത്തുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ ഇരുവരുടെയും കുടുംബങ്ങൾ ഈ ബന്ധത്തെ ശക്തമായി എതിർത്തു. ഇതിനിടെ റിഷഭിനെതിരെ തട്ടിക്കൊണ്ടുപോകലിന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ​വിവാഹശേഷം നാട്ടിലേക്ക് മടങ്ങണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. ജൂൺ 9-ന് രാവിലെയും ഇരുവരും തമ്മിൽ രൂക്ഷമായ വഴക്കുണ്ടായി. തുടർന്ന് അന്നുതന്നെ വൈകുന്നേരത്തോടെ റിഷഭ് യ...

മോഷണം തടയാൻ പോലീസിന്റെ ക്ലാസ്, കേട്ടിരുന്നത് സാക്ഷാൽ കള്ളൻ, സംശയംതോന്നി പൊക്കിയപ്പോൾ മോഷണമുതൽ കൈയിൽ

Image
  തൃശ്ശൂർ: റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ റെയിൽവേ പോലീസ് നടത്തിയ ബോധവത്കരണ ക്ലാസിനിടെ നാടകീയമായി കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊലപാതകശ്രമം ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മലപ്പുറം തിരൂർ  അരിയന്റെ പുരയ്ക്കൽ സൂഫിയാനെയാണ് (25) തൃശ്ശൂർ റെയിൽവേ പോലീസ് തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്. ​റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ യാത്രക്കാരെ കേന്ദ്രീകരിച്ച് പോലീസ് ബോധവത്കരണ ക്ലാസ് നടത്തുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം. പോലീസിന്റെ സാന്നിധ്യത്തിലും ക്ലാസിലും അസ്വസ്ഥനായ സൂഫിയാൻ, സംശയാസ്പദമായ രീതിയിൽ പ്ലാറ്റ്‌ഫോമിൽ നിന്ന് മാറി ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുകയായിരുന്നു. തുടന്ന് പോലീസ് സംഘം ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് ബോധവത്കരണത്തിനായി എത്തിയപ്പോഴും ഇയാൾ വീണ്ടും ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ​സംശയം തോന്നിയ റെയിൽവേ പോലീസ് ഇയാളെ തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ യാത്രാരേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഉയർന്ന വിലയുള്ള പ്രീമിയം സ്മാർട്ട്‌ഫോൺ ഇയാളിൽനിന്ന് പോലീസ് കണ്ടെടുത്തു. ...

മരുമകളുടെ കടുംകൈ; മകൻ പൊന്നുപോലെ നോക്കിയ അമ്മയ്ക്ക് ഒരു മാസം പട്ടിണി ; പെറ്റമ്മയെ പട്ടിണിക്കിട്ട ഭാര്യക്കെതിരെ മകന്റെ പരാതി; ഒടുവിൽ മനമില്ലാ മനസ്സോടെ അമ്മയെ വൃദ്ധസദനത്തിലാക്കി മകൻ

Image
  കാസർകോട്: ഒരു മാസത്തോളമായി വയറുനിറയെ ആഹാരം കഴിച്ചിട്ട്... സ്വന്തം മകന് അമ്മയെ പൊന്നുപോലെ നോക്കണമെന്നുണ്ടായിരുന്നിട്ടും ഭാര്യയുടെ കടുത്ത എതിർപ്പും ക്രൂരതയും കാരണം ഒടുവിൽ ആ പാവം അമ്മയ്ക്ക് വൃദ്ധമന്ദിരത്തിലേക്ക് വഴിമാറേണ്ടി വന്നു. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനുഷ്യ മനസ്സാക്ഷിയെ അങ്ങേയറ്റം നോവിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ​രാമദാസ് എന്ന യുവാവ് തന്റെ അമ്മയെ ഏറെ സ്നേഹത്തോടെയാണ് പരിപാലിച്ചു പോന്നിരുന്നത്. എന്നാൽ, അടുത്തിടെയായി ഇതിനെച്ചൊല്ലി കുടുംബത്തിൽ കലഹങ്ങൾ പതിവായി. "അമ്മയെ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിച്ച് വരണം" എന്ന് ഭാര്യ മകനോട് മുഖത്തുനോക്കി അന്ത്യശാസനം നൽകുകയായിരുന്നു. തുടർന്ന് അമ്മയെ വീട്ടിലെ ഒരു ഒറ്റമുറിയിൽ തളയ്ക്കുകയും വേണ്ടത്ര ആഹാരവും പരിചരണവും നൽകാതെ പട്ടിണിക്കിടുകയുമായിരുന്നു. ​സ്വന്തം പെറ്റമ്മയെ പട്ടിണിപോലെയാക്കിയ ഭാര്യയുടെ മാനസിക പീഡനം സഹിക്കവയ്യാതെ മകൻ രാമദാസിന്റെ മനസ്സ് തകർന്നു. മറ്റ് വഴിയില്ലാതെ വന്നതോടെ, അമ്മയ്ക്ക് നേരെയുള്ള ക്രൂരതയ്ക്കെതിരെ മകൻ വിദ്യാനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. ​സംഭവമറിഞ്ഞ ഉടൻ തന്നെ കാസർകോട് ഷെയ്ഖ് സായ...

ഗൃഹപ്രവേശത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ വീടിനടിയിൽ ഭീമൻ ഗർത്തം;

Image
  ആനക്കൽ (കാസർഗോഡ്): ഗൃഹപ്രവേശം ഈ മാസം 28-ന് നടക്കാനിരിക്കെ, കഠിനാധ്വാനം കൊണ്ട് പണിതുയർത്തിയ ഒറ്റനില കോൺക്രീറ്റ് വീടിനടിയിൽ ഭീമൻ ഗർത്തം രൂപപ്പെട്ടത് കുടുംബത്തെ കടുത്ത നിരാശയിലും ആശങ്കയിലുമാക്കി. ആനക്കൽ ഒറ്റമാവുങ്കാൽ സ്വദേശിയും ടൈൽസ് തൊഴിലാളിയുമായ കെ. സദന്റെ ജീവിതസമ്പാദ്യം കൊണ്ട് നിർമ്മിച്ച വീടാണ് ഇപ്പോൾ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരിക്കുന്നത്. ​രണ്ടാഴ്ച മുൻപ് വീടിനു പിന്നിലായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കക്കൂസ് കുഴി എടുക്കുന്നതിനിടയിലാണ് സംഭവം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. തുടക്കത്തിൽ വളരെ ചെറിയൊരു കുഴിയായി മാത്രമാണ് ഇത് കണ്ടത്. കുട്ടികൾ കളിക്കുന്നതിനിടെ അതിലേക്ക് മണ്ണുമാന്തിയിട്ട് മൂടിയെങ്കിലും പിറ്റേദിവസം നോക്കുമ്പോൾ ആ മണ്ണെല്ലാം ഒലിച്ചുപോയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് വീടിന്റെ അടിഭാഗം പൂർണ്ണമായും വലിയൊരു ഗർത്തമാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം വെളിപ്പെട്ടത്. ​ അടിത്തറ വായുവിൽ; താഴെ ശക്തമായ നീരൊഴുക്ക് ​ചരിവുള്ള കുന്നിൻ പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏണി വെച്ച് ഗർത്തത്തിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് വീടിന്റെ അടിത്തറ മുഴുവനായ...

ലഹരി കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം: ചക്കിട്ടപാറയിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം

Image
  ചക്കിട്ടപാറ: മയക്കുമരുന്ന് വിതരണത്തിനും ലഹരി കടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാകുന്നു എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ​   കാസർഗോഡ് കാലിക്കടവിൽ എം.ഡി.എം.എ.യുമായി പിടിയിലായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്നും ഇയാളോടൊപ്പം അറസ്റ്റിലായ അബ്ദുൾ സലാം, പി.എ. അബ്ബാസ് എന്നിവർ പെരുമ്പാവൂരിലെ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. പ്രതികൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശനങ്ങളുടെയും തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്ന് യോഗത്തിൽ നേതാക്കൾ ആരോപിച്ചു. ​സംഭവത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു പ്രകടനം. പ്രതിഷേധ യോഗത്തിൽ നിഖിൽ നരിനട, ദിപിഷ ദിനേശൻ, പി.പി. രഘുനാഥ്, ഇ.എം. ശ്രീജിത്ത്, കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.

നബിദിനാഘോഷത്തിന് കൂരാച്ചുണ്ട് ഒരുങ്ങുന്നു; സ്വാഗതസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു

Image
  കൂരാച്ചുണ്ട്:  അത്യോടി മുനവ്വിറുൽ ഇസ്ലാം മദ്രസ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നബിദിനാഘോഷം സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. മദ്രസ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സി.കെ. അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ഒ.കെ. അമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. റഷീദ് എം.എ. സ്വാഗതം ആശംസിച്ചു. വി.എസ്. ഹമീദ്, മുഹമ്മദ് നടുക്കുനി, അസീസ് ഹാജി വട്ടുകുനി, അഷറഫ് കോവുമ്മൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ​ചടങ്ങിൽ ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷറഫ് ഒ.കെ. (ചെയർമാൻ), റഷീദ് എം.എ. (ജനറൽ കൺവീനർ), സിറാജ് പടിക്കൽ കണ്ടി (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റിയെയാണ് രൂപീകരിച്ചത്. ഒ.കെ. അമ്മദ്, സി.കെ. അമ്മദ്, മുഹമ്മദ് ഹാജി പുള്ളുപറമ്പിൽ, അസീസ് ഹാജി വട്ടുകുനി എന്നിവരെ മുഖ്യ രക്ഷാധികാരികളായും തിരഞ്ഞെടുത്തു. ​ആഘോഷ പരിപാടികൾക്കായുള്ള ഫണ്ട് സമാഹരണ ഉദ്ഘാടനം സി.കെ. അമ്മദ് ഹാജി ആദ്യ ഗഡു നൽകി നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ നബിദിനത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികളും റാലിയും സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ ക്ലാർക്ക് നിയമനം: വാക്ക്-ഇൻ ഇന്റർവ്യൂ 19-ന് നടക്കും

Image
  ചക്കിട്ടപാറ: ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് ക്ലാർക്ക് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്കായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 19-ന് രാവിലെ 11 മണിക്ക് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും. ​താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകേണ്ടതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ടൂറിസം ഭൂപടത്തിൽ തിളങ്ങാൻ പെരുവണ്ണാമുഴി ; റോപ് വേയും സ്നേക്ക് പാർക്കും ബോട്ടിങ്ങും ട്രക്കിങ്ങും ഇളനീർ പാർക്കും വരുന്നു; പരിശോധന പൂർത്തിയായി

Image
  ചക്കിട്ടപാറ: കോഴിക്കോട് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമുഴിയുടെ വികസന സാധ്യതകൾ വർധിക്കുന്നു. മേഖലയിൽ വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പെരുവണ്ണാമൂഴി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ​ വൻ പദ്ധതികൾ ലക്ഷ്യമിടുന്നു ഡാം റിസർവോയറിൽ ബോട്ടിങ്, റോപ് വേ, ഏറുമാടം, സ്നേക്ക് പാർക്ക്, ഇളനീർ പാർക്ക്, ട്രക്കിങ് ഉൾപ്പെടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ പദ്ധതികളാണ് ഈ കേന്ദ്രത്തിൽ നടപ്പാക്കാൻ സാധിക്കുക. സ്വകാര്യ സംരംഭകരെ കൂടി പങ്കാളികളാക്കി ടൂറിസം വികസനം വേഗത്തിലാക്കാനാണ് പദ്ധതിയിടുന്നത്. സംസ്ഥാന ബജറ്റിൽ പെരുവണ്ണാമുഴി ടൂറിസത്തിന് പ്രധാന പരിഗണന നൽകിയിട്ടുണ്ടെന്നും പ്രദേശത്തിന്റെ വികസനത്തിന് പ്രാധാന്യം നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ​ നിവേദനത്തെ തുടർന്ന് ഉന്നതതല സന്ദർശനം കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കുനന്തടം നൽകിയ നിവേദനത്തെ തുടർന്നാണ് വകുപ്പുതല നടപടി. ജലസേചന വകുപ്പ് പ്രോജക്ട്  ചീഫ് എൻജിനീയർ സി.എസ്. സിനോഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് വികസന സാധ്യതകൾ നേരിട്ട് കാണാൻ എത്തിച്ച...

മരണത്തിന് മുൻപ് സംസാരിച്ചത് വീഡിയോ കോളിൽ; പ്രതിശ്രുത വരനും വധുവും മരിച്ച നിലയിൽ

Image
  കാസർകോട്/കണ്ണൂർ: വിവാഹം നിശ്ചയിച്ചിരുന്ന യുവതിയും യുവാവും അതിദാരുണമായ സാഹചര്യത്തിൽ വെവ്വേറെ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട് നടുങ്ങി. കാസർകോട് പൂച്ചക്കാട് സ്വദേശിനി പി. അനുശ്രീ, കണ്ണൂർ അമ്പലത്തറ സ്വദേശി അമൽ എന്നിവരാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ​കർണാടകയിലെ ഹുൻസൂരിൽ എസ്.ബി.ഐ. ബാങ്ക് ജീവനക്കാരിയായിരുന്ന അനുശ്രീയെ താമസസ്ഥലത്താണ് ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. അനുശ്രീയുടെ മരണവാർത്ത പുറത്തുവന്ന് മണിക്കൂറുകൾക്കകം പ്രതിശ്രുത വരനായ അമലിനെയും എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ​മരണത്തിന് തൊട്ടുമുൻപ് ഇരുവരും തമ്മിൽ വീഡിയോ കോളിൽ സംസാരിച്ചിരുന്നതായി പൊലീസിന് വിവര ലഭിച്ചിട്ടുണ്ട്. എന്നാൽ ഇരുവരെയും ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച കാരണം എന്താണെന്നതിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വ്യക്തിപരമായ പ്രയാസങ്ങളോ മാനസിക സംഘർഷങ്ങളോ ആണോ ഇതിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ​ഇരുവരുടെയും ദുരൂഹമായ അപ്രതീക്ഷിത വിയോഗത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരാൻ വിപുലമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇരു കുടുംബങ്ങളെയും നാട...

വാടക തർക്കം: കുടുംബം സ്റ്റേഷനിലിരിക്കെ ജെസിബിയുമായെത്തി വീട് തകർത്തു; സർവ്വതും നശിച്ച് കുടുംബം പെരുവഴിയിൽ

Image
  ചിതറ: കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെ വാടക തർക്കത്തിന്റെ പേരിൽ കുടുംബം താമസിച്ചിരുന്ന കെട്ടിടം ഉടമസ്ഥർ ജെസിബി ഉപയോഗിച്ച് പൂർണ്ണമായും ഇടിച്ചു നിരത്തി. ചിതറയിൽ കഴിഞ്ഞ എട്ടു വർഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന സൂറ ബീവി, അബ്ദുൽ വാഹിദ് എന്നിവർ താമസിച്ചിരുന്ന വീടാണ് കെട്ടിട ഉടമകൾ തകർത്തത്. ​   ഒന്നര വർഷം മുൻപാണ് കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ മരണപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മക്കളായ അൻവർ, ദിൻവർ എന്നിവർക്ക് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചു. ആറു മാസം മുൻപ് ഇവർ വാടകക്കാരോട് കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒഴിയാൻ തയ്യാറായിരുന്നില്ല. ഇതിനെത്തുടർന്ന് തർക്കം കോടതിയിലെത്തുകയും, അൻവറും ദിൻവറും സ്ഥലത്തേക്ക് വരരുതെന്നും നിലവിലെ വാടകക്കാർക്ക് അവിടെത്തന്നെ തുടർന്ന് താമസിക്കാമെന്നും വ്യക്തമാക്കി കോടതി ഉത്തരവിലൂടെ സ്റ്റേ അനുവദിക്കുകയും ചെയ്തു. ​കോടതി ഉത്തരവ് നിലനിൽക്കെയാണ് അതിക്രമം നടന്നത്. കെട്ടിട ഉടമകളെ ചീത്തവിളിച്ചു എന്ന പരാതിയുടെ പേരിൽ ചിതറ പൊലീസ് സൂറ ബീവിയെയും അബ്ദുൽ വാ ​വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ, പ്രധാനപ്പെട്ട രേഖകൾ, ആഭരണങ്ങൾ, മറ...

എൺപതിന്റെ നിറവിൽ ഭാരതം; കൂരാച്ചുണ്ടിൽ ദേശഭക്തിഗാനത്തിൽ വിസ്മയം തീർത്ത് കുരുന്നുകൾ

Image
  ​ കൂരാച്ചുണ്ട്: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യു. പി. സ്കൂൾ വിദ്യാർത്ഥികൾക്കായി വിപുലമായ രീതിയിൽ ദേശഭക്തിഗാന മത്സരം സംഘടിപ്പിച്ചു. കുരുന്നുകളിൽ ദേശസ്നേഹവും ഐക്യബോധവും വളർത്തുന്നതിനൊപ്പം അവരുടെ സംഗീതവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചരിത്രവും സംസ്കാരവും തുടിക്കുന്ന ദേശഭക്തിഗാനങ്ങൾ ആലപിച്ച് വിദ്യാലയങ്ങളിൽ നിന്നുള്ള ഗായകസംഘങ്ങൾ കാണികളിൽ ആവേശവും രോമാഞ്ചവും നിറച്ചു. ​വാശിയേറിയ മത്സരത്തിൽ കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്കൂളിലെ ആൻലിയ അൽഫോൻസ് അനീഷ് & ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ സ്കൂളിലെ തന്നെ ശിവദ് ശശി & ടീം രണ്ടാം സ്ഥാനവും, കല്ലാനോട് സെന്റ് മേരീസ് സ്കൂളിലെ ഈദൻ ആന്റണി ഷിബി & ടീം മൂന്നാം സ്ഥാനവും നേടി. ​മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബ...

പേരാമ്പ്രയിൽ വ്യക്തിവൈരാഗ്യം വാക്കുതർക്കമായി: ചെറുപ്പക്കാർ ഏറ്റുമുട്ടി; യുവാവിന് കൊടുവാൾ കൊണ്ട് വെട്ടേറ്റു

Image
  പേരാമ്പ്ര: വാക്ക് തർക്കത്തെ തുടർന്ന് യുവാവിന് വെട്ടേറ്റു. പേരാമ്പ്ര എരവട്ടൂർ പന്നിമുക്കിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. അക്രമത്തിൽ എരവട്ടൂർ സ്വദേശി ഉമേഷിനാണ് (32) ഗുരുതരമായി പരിക്കേറ്റത്.   ​പന്നിമുക്ക് ജംഗ്ഷന് സമീപം യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കത്തിനിടെ എതിർ സംഘത്തിലുണ്ടായിരുന്നയാൾ കൊടുവാൾ ഉപയോഗിച്ച് ഉമേഷിന്റെ കാലിന് വെട്ടിപ്പരിക്കേൽപ്പിച്ചു. ​ശബ്ദം കേട്ട് പ്രദേശവാസികളും നാട്ടുകാരും ഓടിക്കൂടിയതോടെ അക്രമികൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ഉടൻതന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഉമേഷിന്റെ കാലിലെ മുറിവ് ആഴത്തിലുള്ളതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ​പഴയ ചില വ്യക്തിവൈരാഗ്യങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിസംഘത്തിൽപ്പെട്ടവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിലെടു...

കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ പ്രവാസി മലയാളിയുടെ വിയോഗം. വിശ്വാസിക്കാൻ ആവാതെ കുടുംബം

Image
  . ചെങ്ങന്നൂർ: പ്രിയപ്പെട്ടവരുടെ അരികിലേക്ക് മടങ്ങിയെത്താനുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളിക്ക് വിമാനത്താവളത്തിൽ അപ്രതീക്ഷിത അന്ത്യം. ചെങ്ങന്നൂർ പെരിങ്ങാല 'നന്ദനം' വീട്ടിൽ രവീന്ദ്രന്റെയും ശാന്തമ്മയുടെയും മകൻ സനീഷ് ബാബു (48) ആണ് മരിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു സംഭവം. ​ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനായി ഹൈദരാബാദ് വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു സനീഷ്. ഞായറാഴ്ച പുലർച്ചെ ആറോടെ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇദ്ദേഹത്തിന് പെട്ടെന്ന് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ​വിമാനത്താവള അധികൃതരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം വിമാനമാർഗം കൊച്ചിയിലെത്തിച്ചു. തുടർന്ന് ജന്മനാടായ പെരിങ്ങാലയിലെ വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. ​ദീ...

അപകടത്തിൽ 75കാരൻ്റെ വിയോഗ‌ം. ബാംഗ്ലൂരിലുള്ള മകനെ തേടി പൊലീസ്... അച്ചൻ്റെ മൃതദേഹം മോർച്ചറിയിൽ

Image
  കൊച്ചി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു. തൃക്കാക്കര വാഴക്കാലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വർഗീസിന്റെ മകൻ ജോയ് പി.വി. (75) ആണ് മരണമടഞ്ഞത്. ആഗസ്റ്റ് 4ന് പുലർച്ചെ 12:10ഓടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. പരേതന്റെ മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ​ജൂലൈ 31ന് രാവിലെ 6:45ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ ഉടൻ തന്നെ ഇടപ്പള്ളി എം.എ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ കിംസ് അൽഷിഫ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും അടുത്ത ബന്ധുക്കളാരും അന്വേഷിച്ചെത്താതിരുന്നതിനെയും, വിദഗ്ധ ചികിത്സയുടെയും അടിസ്ഥാനത്തിലാണ് പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ​മരണപ്പെട്ട ജോയിയുടെ മകൻ ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, മകന്റെ കൃത്യമായ മേൽവിലാസമോ ബന്ധപ്പെടാനുള്ള ഫോൺ നമ്പറോ ലഭ്യമായിട്ടില്ല. അടുത്ത ബ...