സായന്തനത്തിലെ ചതിക്കുഴി; താങ്ങായി കരുതിയ പ്രണയം കാലനായി മാറിയപ്പോൾ
നെയ്യാറ്റിൻകര: പ്രണയവും വിവാഹവും ആയുധമാക്കി കോടികളുടെ സ്വത്ത് കൈക്കലാക്കാൻ 52-കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അരുൺ (28) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2020 ഡിസംബർ 26-ന് പുലർച്ചെ നെയ്യാറ്റൻകര കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത് പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണമാണ്. കാരക്കോണം സ്വദേശിനിയായ ശാഖാകുമാരി തന്റെ സ്വത്തുക്കളുടെ ഏക അവകാശിയായിരുന്നു. ഇലക്ട്രീഷ്യനായിരുന്ന അരുൺ, ശാഖയുടെ വലിയ സാമ്പത്തിക ശേഷി ലക്ഷ്യമിട്ടാണ് അവരുമായി പ്രണയത്തിലായത്. 24 വയസ്സിന്റെ പ്രായവ്യത്യാസം വകവെക്കാതെ ഇരുവരും വിവാഹിതരായെങ്കിലും, വിവാഹം പുറംലോകം അറിയരുതെന്ന കർശന നിബന്ധന അരുൺ മുന്നോട്ടുവെച്ചിരുന്നു. വിവാഹ സമ്മാനമായി 50 ലക്ഷം രൂപയും 100 പവൻ സ്വർണ്ണവും ഇയാൾ കൈക്കലാക്കിയിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം രഹസ്യമായി വെച്ചിരുന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അരുൺ അസ്വസ്ഥനായി. പ്രായമായ സ്ത്രീയെ വിവാഹം കഴിച്ചതിലൂടെ സുഹൃത്തുക്കൾക്കിടയിൽ തനിക്ക് അപമാനമുണ്ടായെന്ന് ഇയാൾ കരുതി. ഇതോടെ ശാഖയെ ഒഴിവാക്കി അവരുടെ...