നബിദിനാഘോഷത്തിന് കൂരാച്ചുണ്ട് ഒരുങ്ങുന്നു; സ്വാഗതസംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു

 


കൂരാച്ചുണ്ട്: അത്യോടി മുനവ്വിറുൽ ഇസ്ലാം മദ്രസ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ നബിദിനാഘോഷം സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. മദ്രസ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സി.കെ. അമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ഒ.കെ. അമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. റഷീദ് എം.എ. സ്വാഗതം ആശംസിച്ചു. വി.എസ്. ഹമീദ്, മുഹമ്മദ് നടുക്കുനി, അസീസ് ഹാജി വട്ടുകുനി, അഷറഫ് കോവുമ്മൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

​ചടങ്ങിൽ ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷറഫ് ഒ.കെ. (ചെയർമാൻ), റഷീദ് എം.എ. (ജനറൽ കൺവീനർ), സിറാജ് പടിക്കൽ കണ്ടി (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റിയെയാണ് രൂപീകരിച്ചത്. ഒ.കെ. അമ്മദ്, സി.കെ. അമ്മദ്, മുഹമ്മദ് ഹാജി പുള്ളുപറമ്പിൽ, അസീസ് ഹാജി വട്ടുകുനി എന്നിവരെ മുഖ്യ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.

​ആഘോഷ പരിപാടികൾക്കായുള്ള ഫണ്ട് സമാഹരണ ഉദ്ഘാടനം സി.കെ. അമ്മദ് ഹാജി ആദ്യ ഗഡു നൽകി നിർവ്വഹിച്ചു. വരും ദിവസങ്ങളിൽ നബിദിനത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികളും റാലിയും സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി