കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ പ്രവാസി മലയാളിയുടെ വിയോഗം. വിശ്വാസിക്കാൻ ആവാതെ കുടുംബം

  .


ചെങ്ങന്നൂർ: പ്രിയപ്പെട്ടവരുടെ അരികിലേക്ക് മടങ്ങിയെത്താനുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളിക്ക് വിമാനത്താവളത്തിൽ അപ്രതീക്ഷിത അന്ത്യം. ചെങ്ങന്നൂർ പെരിങ്ങാല 'നന്ദനം' വീട്ടിൽ രവീന്ദ്രന്റെയും ശാന്തമ്മയുടെയും മകൻ സനീഷ് ബാബു (48) ആണ് മരിച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലായിരുന്നു സംഭവം.

​ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനായി ഹൈദരാബാദ് വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു സനീഷ്. ഞായറാഴ്ച പുലർച്ചെ ആറോടെ ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇദ്ദേഹത്തിന് പെട്ടെന്ന് കടുത്ത ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

​വിമാനത്താവള അധികൃതരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം വിമാനമാർഗം കൊച്ചിയിലെത്തിച്ചു. തുടർന്ന് ജന്മനാടായ പെരിങ്ങാലയിലെ വീട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു.

​ദീർഘകാലമായി പ്രവാസിയായിരുന്ന സനീഷ് ബാബുവിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തിനും പെരിങ്ങാല നാടിനും തീരാവേദനയായി മാറി.

ഭാര്യ: രൂപ.

മകൾ: ദേവനന്ദ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി