ലഹരി കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം: ചക്കിട്ടപാറയിൽ ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം

 


ചക്കിട്ടപാറ: മയക്കുമരുന്ന് വിതരണത്തിനും ലഹരി കടത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാകുന്നു എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

​   കാസർഗോഡ് കാലിക്കടവിൽ എം.ഡി.എം.എ.യുമായി പിടിയിലായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്നും ഇയാളോടൊപ്പം അറസ്റ്റിലായ അബ്ദുൾ സലാം, പി.എ. അബ്ബാസ് എന്നിവർ പെരുമ്പാവൂരിലെ സജീവ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ്. പ്രതികൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധമുണ്ടെന്നതിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശനങ്ങളുടെയും തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്ന് യോഗത്തിൽ നേതാക്കൾ ആരോപിച്ചു.

​സംഭവത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു പ്രകടനം. പ്രതിഷേധ യോഗത്തിൽ നിഖിൽ നരിനട, ദിപിഷ ദിനേശൻ, പി.പി. രഘുനാഥ്, ഇ.എം. ശ്രീജിത്ത്, കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി