Posts

കുട്ടികളെ സ്വന്തം മക്കളായി കണ്ട് ഉപദേശിക്കുന്ന ആത്മാർത്ഥത ഉള്ള ടീച്ചർമാരിൽ ഒരാളായിരുന്നു മേരി ടീച്ചർ;

Image
     അന്തരിച്ച മേരി ടീച്ചറേ ചെമ്പനോട സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സുധീഷ് പാറയിൽ അനുസ്മരിക്കുന്നു. ചെമ്പനോട സ്കൂളിലേക്ക് ആദ്യമായി കടന്നു ചെന്ന 1997 ജൂണിൽ എൻ്റെ 8 E ക്ലാസിലെ ആദ്യത്തെ ടീച്ചർ ആയിരുന്നു മേരി ജോസഫ് ടീച്ചർ. കാഴ്ചയിൽ പരുക്കൻ സ്വഭാവം ആണെങ്കിലും ടീച്ചറിൻ്റെ സ്നേഹം പലപ്പോഴും നേരിട്ട് അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്. എട്ടാം ക്ലാസിലേക്ക് പോയ മുതിർന്നവൻ എന്ന തോന്നലിൽ സ്കൂളിലെ സകല തരികിട കൂട്ടുകെട്ടിലും ഞാൻ പങ്കാളി ആയിരുന്നു. അങ്ങനെ ഒരിക്കൽ അമ്മ സ്കൂളിൽ വരേണ്ടി വന്നു. എൻ്റെ മുന്നിൽ വച്ച് അമ്മയോട് ടീച്ചർ പറഞ്ഞത് കേട്ട് അമ്മയും ഞാനും കരഞ്ഞു.  ടീച്ചർ എന്നെ കുറ്റപ്പെടുത്തിയത് അല്ല.  നേർ വഴിക്ക് തെളിക്കുക ആയിരുന്നു.  പക്ഷേ അതിൻ്റെ ബാക്കി എന്ന നിലയ്ക്ക് ഞാൻ നടത്തിയത് ഒരു ഒളിച്ചോട്ടം ആയിരുന്നു. ഏതാണ്ട് 48 മണിക്കൂർ..അവിടം മുതലാണ് ഞാൻ മാറി തുടങ്ങുന്നത്. പിന്നീട് സ്കൂളിലെ കലാ കായിക വിദ്യാഭ്യാസ രംഗങ്ങളിൽ ഒക്കെ ഞാൻ എൻ്റേതായ സ്ഥാനം ഉറപ്പിച്ച മൂന്ന് വർഷം.  ടീച്ചറുടെ ഉപദേശം കേട്ട് കരഞ്ഞ അമ്മ, അതിനെ തുടർന്നുള്ള എൻ്റെ ഒളിച്ചു പോക്കിനെ തുടർന്ന് കരഞ്ഞ അമ്മ, പിന്നീട് ഒരിക്...

വിവാഹപ്പിറ്റേന്ന് വിധി അവളുടെ ശരീരം തളർത്തിയപ്പോൾ, ഉപേക്ഷിക്കാൻ പറഞ്ഞിട്ടും നെഞ്ചോട് ചേർത്തൊരു അവൻ

Image
  വിവാഹപ്പന്തലിലെ മനോഹരമായ സ്വപ്നങ്ങൾ കൺമുന്നിൽ തകർന്നു വീണപ്പോൾ ആകാശും അഞ്ജലിയും അനുഭവിച്ചത് വിവരിക്കാനാവാത്ത വേദനയായിരുന്നു. വിവഹം കഴിഞ്ഞ് ക്ഷേത്രദർശനത്തിന് പോയ ആ ദമ്പതികളുടെ ജീവിതം ആ ഒരു യാത്രയോടെയാണ് കീഴ്മേൽ മറിയുന്നത്. അന്ന് സംഭവിച്ച ആ വലിയ അപകടം അഞ്ജലിയെ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചു. അവിടെയും വിധിയുടെ ക്രൂരത അവരെ പിന്തുടർന്നു. അഞ്ജലിയുടെ തലച്ചോറിൽ വർഷങ്ങളായി വളർന്നിരുന്ന ഒരു ട്യൂമർ ആ അപകടത്തോടെ അവളുടെ ജീവന് തന്നെ ഭീഷണിയായി മാറി. അത് നീക്കം ചെയ്യാൻ നടത്തിയ ശാസ്ത്രക്രിയ അവളുടെ ശരീരത്തിന്റെ മുക്കാൽ ഭാഗവും തളർത്തിക്കളഞ്ഞു. ഡാൻസും പാട്ടുമൊക്കെയായി ഓടിച്ചാടി നടന്നവൾ പരസഹായമില്ലാതെ എഴുനേൽക്കാൻ പോലും കഴിയാത്ത അവസ്ഥ. നടക്കാനോ സ്വതന്ത്രമായി സംസാരിക്കാനോ കഴിയാത്ത താൻ ഭർത്താവിന് ഒരു ഭാരമാകുമെന്ന് കരുതിയ അവൾ തന്നെ ഉപേക്ഷിച്ച് വേറെ വിവഹം കഴിക്കാൻ ഭർത്താവിനോട് പറഞ്ഞു. എന്നാൽ ലോകത്തിന് മുന്നിൽ അവൾ തളർന്നുപോയവളായിരുന്നെങ്കിലും, അവന് അവൾ അവന്റെ പ്രാണനായിരുന്നു. ഇനിയൊരിക്കലും നടക്കില്ലെന്നു പറഞ്ഞവളുടെ ഓരോ ചുവടിലും താങ്ങായി, തളർന്ന കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ച് അവൻ ഉറപ്പിച്ചു പറ...

രോഗം പൂർണ്ണമായും മാറിയിരുന്നു, പക്ഷേ ആ സ്കാനിംഗ് റിപ്പോർട്ടിന് കാത്തുനിൽക്കാൻ അമ്മയ്ക്കായില്ല. മകന് ഭാരമാകരുതെന്ന് കരുതി ജീവൻ വെടിഞ്ഞ ഒരമ്മയുടെ വിങ്ങുന്ന ഓർമ്മയുമായി മകന്‍...

Image
  ​തിരുവനന്തപുരം: രോഗത്തേക്കാൾ വലിയ ശത്രു മനസ്സിനെ വേട്ടയാടുന്ന ഭയമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്, അന്തരിച്ച തന്റെ അമ്മയെക്കുറിച്ചുള്ള ഗിരീഷ് ഗോപിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നു. മാസങ്ങളോളം ക്യാൻസറിനോട് പൊരുതി ഒടുവിൽ രോഗമുക്തിയുടെ വക്കിലെത്തിയിട്ടും, മകന് താനൊരു ഭാരമാകുമോ എന്ന ഭയത്താൽ അമ്മ ജീവിതം അവസാനിപ്പിച്ച വാർത്തയാണ് ഗിരീഷ് പങ്കുവെച്ചത്.. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്ന അമ്മ കഴിഞ്ഞ ജൂൺ മുതൽ രോഗത്തോട് മല്ലിടുകയായിരുന്നു. എന്നാൽ അമ്മയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പലരും കരുതും പോലെ ക്യാൻസർ ആയിരുന്നില്ലെന്ന് ഗിരീഷ് വെളിപ്പെടുത്തുന്നു. മകൻ തന്നെ നോക്കി ജീവിതം കളയരുത് എന്ന ചിന്തയിൽ അമ്മ സ്വയം എടുത്ത തീരുമാനമായിരുന്നു അത്. ഏറ്റവും വേദനയുണ്ടാക്കുന്ന വസ്തുത എന്തെന്നാല്‍, അമ്മയെ അലട്ടിയിരുന്ന ക്യാൻസർ പൂർണ്ണമായും ഭേദമായിരുന്നു എന്ന് സർജൻ വെളിപ്പെടുത്തി. 2 ദിവസത്തിന് ശേഷം നടക്കാനിരുന്ന സ്കാനിംഗ് റിപ്പോർട്ടിൽ ഈ സന്തോഷവാർത്ത അറിയാനിരിക്കെയാണ് വിധി മറ്റൊന്ന് നിശ്ചയിച്ചത്. രോഗം വീണ്ടും പടരുമോ എന്ന ഭയമാണ് അമ്മയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് മകൻ പറയുന്നു.. അമ...

വാറ്റു കേന്ദ്രം കണ്ടെത്തി; നശിപ്പിച്ചു.

Image
        പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി ബാലുശ്ശേരി മണ്ണാംപൊയിൽ ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ   തരിപ്പാകുനി മലയിൽ  വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ  സൂക്ഷിച്ചുവച്ച 100 ലിറ്റർ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസ്സെടുത്തു.പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിന്റെ നേതൃത്വത്തിലാണ്  റെയ്ഡ് നടത്തിയത്. പാർട്ടിയിൽ   അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജയരാജ്.പി.പി, പ്രിവന്റിവ് ഓഫീസർ നൈജീഷ്.ടി, ബേബി.പി.ജെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ്.സി   എന്നിവരും ഉണ്ടായിരുന്നു.

മകൾ ഓഫീസിൽ പോയതാണ്, തിരികെ വരുമെന്ന് കരുതി. ഒടുവിൽ ലഭിച്ചത് തലയില്ലാത്ത ശരീരം,

Image
 മകൾ ഓഫീസിൽ പോയതാണ്, തിരികെ വരുമെന്ന് കരുതി. ഒടുവിൽ ലഭിച്ചത് തലയില്ലാത്ത ശരീരം, അവള്‍ക്കായി കണ്ണീരോടെ തിരച്ചിലിന് ഇറങ്ങിയവർക്കൊപ്പം പ്രതിയും ഉണ്ടായിരുന്നു... ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയുടെ മരണത്തില്‍ പുറത്ത് വരുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രണയപ്പകയും, സംശയവും മൂത്ത് സ്വന്തം സഹപ്രവർത്തകയെ ഓഫീസിനുള്ളിലിട്ട് ജീവനെടുത്ത വിനയ് രാജ്‌പുത് എന്ന പ്രതിയെയാണ് പോലീസ് മണിക്കൂറുകൾക്കുള്ളിൽ പൊക്കിയത്. പാർവതി വിഹാർ സ്വദേശിനിയായ മിങ്കി ശർമ്മയാണ് അതിദാരുണമായി മരണപ്പെട്ടത്.. ജനുവരി 24ന് ആഗ്രയിലെ പാർവതി വിഹാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചാക്കിൽ നിന്ന് യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരി ആയിരുന്ന മിങ്കിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണം തുടങ്ങിയ പോലീസിന് തുമ്പുണ്ടാക്കി കൊടുത്തത് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളാണ്.. യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന വിനയ്, സംസാരിക്കാനെന്ന വ്യാജേന ഓഫീസിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു. ഓഫീസിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ കയ്യിലുണ്ടായി...

പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ 30ന് തുറക്കും

Image
  പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജല തുറക്കാൻ കലക്‌ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട‌് അഡ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു പെരുവണ്ണാമൂഴി ഡാമിൻ്റെ ഷട്ടർ തുറന്ന് പ്രധാന കനാലിലേക്കാണ് ആദ്യഘട്ടത്തിൽ വെള്ളം ഒഴുക്കുന്നത്. ഡാമിനു സമീപത്തു നിന്നും 3 കിലോമീറ്ററോളം ദൂരത്തിൽ പ്രധാന കനാലിലൂടെ എത്തുന്ന വെള്ളം പട്ടാണിപ്പാറയിൽ നിന്നു ഇടത്, വലത് കനാലുകളിലേക്കാണു പ്രവഹിക്കുന്നത്. 30ന് വലതു കനാലിൽ വെള്ളം ഒഴുകി തുടങ്ങും ഫെബ്രുവരി 6 ന് ഇടതു കനാലിലും വെള്ളം എത്തുമെന്നു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  ജില്ലയിലെ കൊയിലാണ്ടി, വടകര, കോഴിക്കോട് താലൂക്കുകളിലായി പദ്ധതി കനാലിനു 603 കിലോമീറ്റർ ദൈർഘ്യമുണ്ട്. ജലസേചന പദ്ധതിയിലെ ജലം കനാലിനുസമീപത്തെ ജലസ്രോതസ്സ്, വീടുകളിൽ വെള്ളത്തിന്റെ അളവ് നിലനിർത്താനും സഹായകമാണ്. കഴിഞ്ഞ വർഷം  മഴ കൂടുതൽ ആയതിനാലും വരൾച്ച കുറവായുന്നതിനാലും കനാൽ തുറന്നത് ഫെബ്രുവരി 19 ന് ആയിരുന്നു. ഇത്തവണ മഴ കുറവായതിനാലും പലയിടത്തും വരൾച്ച റിപ്പോർട്ട് ചെയ്തതിനാലുമാണ്   കനാൽ നേരത്തെ തുറക്കുന്നത്. കനാൽ വെള്ളം എത്തുന്നതോടെ ജില്ലയിലെ വരൾച്ചയ്ക്കു ഒരു പരിധി വരെ പരിഹാരമ...

തിരുവോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കക്കയം സെമിഫൈനലിൽ

Image
  ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ടൂർണമെൻ്റിലെ സ്ഥിരം സാന്നിധ്യമായ MYC കക്കയവും  ബ്ലാക്സൺസ് തിരുവോടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ   കാണികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി.  ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ   ബ്ലാക്ക്സൺസ് തിരുവോടിനെ ഒരു ഗോളിന് തോൽപ്പിച്ച് MYC കക്കയം സെമിഫൈനലിൽ പ്രവേശിച്ചു. താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കല്ലാനോട്‌ സഹകരണ ബാങ്ക് സെക്രട്ടറി ട്വിങ്കിൽ ചാണ്ടി, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ സുനു എട്ടിയിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.  മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട കക്കയത്തിന്റെ സിനാൻ ഷാജിന് കക്കയം പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കൽ സമ്മാനം നൽകി. നാളെ നടക്കുന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ FC ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട്, MES കോളേജ് മമ്പാടുമായി മത്സരിക്കും.