പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജലസേചന പദ്ധതി കനാൽ 30ന് തുറക്കും

 




പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിലെ കുറ്റ്യാടി ജല തുറക്കാൻ കലക്‌ടറുടെ നേതൃത്വത്തിലുള്ള പ്രോജക്ട‌് അഡ്വൈസറി കമ്മിറ്റി യോഗം തീരുമാനിച്ചു പെരുവണ്ണാമൂഴി ഡാമിൻ്റെ ഷട്ടർ തുറന്ന് പ്രധാന കനാലിലേക്കാണ് ആദ്യഘട്ടത്തിൽ വെള്ളം ഒഴുക്കുന്നത്.

ഡാമിനു സമീപത്തു നിന്നും 3 കിലോമീറ്ററോളം ദൂരത്തിൽ പ്രധാന കനാലിലൂടെ എത്തുന്ന വെള്ളം പട്ടാണിപ്പാറയിൽ നിന്നു ഇടത്, വലത് കനാലുകളിലേക്കാണു പ്രവഹിക്കുന്നത്. 30ന് വലതു കനാലിൽ വെള്ളം ഒഴുകി തുടങ്ങും ഫെബ്രുവരി 6 ന് ഇടതു കനാലിലും വെള്ളം എത്തുമെന്നു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

ജില്ലയിലെ കൊയിലാണ്ടി, വടകര, കോഴിക്കോട് താലൂക്കുകളിലായി പദ്ധതി കനാലിനു 603 കിലോമീറ്റർ ദൈർഘ്യമുണ്ട്. ജലസേചന പദ്ധതിയിലെ ജലം കനാലിനുസമീപത്തെ ജലസ്രോതസ്സ്, വീടുകളിൽ വെള്ളത്തിന്റെ അളവ് നിലനിർത്താനും സഹായകമാണ്.

കഴിഞ്ഞ വർഷം  മഴ കൂടുതൽ ആയതിനാലും വരൾച്ച കുറവായുന്നതിനാലും കനാൽ തുറന്നത് ഫെബ്രുവരി 19 ന് ആയിരുന്നു. ഇത്തവണ മഴ കുറവായതിനാലും പലയിടത്തും വരൾച്ച റിപ്പോർട്ട് ചെയ്തതിനാലുമാണ്   കനാൽ നേരത്തെ തുറക്കുന്നത്. കനാൽ വെള്ളം എത്തുന്നതോടെ ജില്ലയിലെ വരൾച്ചയ്ക്കു ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി