മകൾ ഓഫീസിൽ പോയതാണ്, തിരികെ വരുമെന്ന് കരുതി. ഒടുവിൽ ലഭിച്ചത് തലയില്ലാത്ത ശരീരം,
മകൾ ഓഫീസിൽ പോയതാണ്, തിരികെ വരുമെന്ന് കരുതി. ഒടുവിൽ ലഭിച്ചത് തലയില്ലാത്ത ശരീരം, അവള്‍ക്കായി കണ്ണീരോടെ തിരച്ചിലിന് ഇറങ്ങിയവർക്കൊപ്പം പ്രതിയും ഉണ്ടായിരുന്നു...
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ യുവതിയുടെ മരണത്തില്‍ പുറത്ത് വരുന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രണയപ്പകയും, സംശയവും മൂത്ത് സ്വന്തം സഹപ്രവർത്തകയെ ഓഫീസിനുള്ളിലിട്ട് ജീവനെടുത്ത വിനയ് രാജ്‌പുത് എന്ന പ്രതിയെയാണ് പോലീസ് മണിക്കൂറുകൾക്കുള്ളിൽ പൊക്കിയത്. പാർവതി വിഹാർ സ്വദേശിനിയായ മിങ്കി ശർമ്മയാണ് അതിദാരുണമായി മരണപ്പെട്ടത്..
ജനുവരി 24ന് ആഗ്രയിലെ പാർവതി വിഹാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചാക്കിൽ നിന്ന് യുവതിയുടെ തലയില്ലാത്ത ശരീരം കണ്ടെത്തുന്നത്. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരി ആയിരുന്ന മിങ്കിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണം തുടങ്ങിയ പോലീസിന് തുമ്പുണ്ടാക്കി കൊടുത്തത് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളാണ്..
യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന വിനയ്, സംസാരിക്കാനെന്ന വ്യാജേന ഓഫീസിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു. ഓഫീസിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് 8 തവണയോളം വിനയ് കുത്തിപ്പരിക്കേൽപ്പിച്ചു. ശേഷം തെളിവ് നശിപ്പിക്കാനായി യുവതിയുടെ തല അറുത്തുമാറ്റി. ഉടൽ ഭാഗം ചാക്കിലാക്കി യമുനാ നദിയിൽ തള്ളാനായിരുന്നു ഇയാളുടെ പദ്ധതിയെങ്കിലും ചാക്കിന്റെ ഭാരം കാരണം അത് നടന്നില്ല. ഒടുവിൽ ജവഹർ നഗറിലെ പാലത്തിന് മുകളിൽ നിന്നും താഴേക്ക് എറിഞ്ഞു.
കൃത്യം നടത്തിയ ശേഷം അതീവ തന്ത്രശാലിയായാണ് വിനയ് പെരുമാറിയത്. സംശയം തോന്നാതിരിക്കാൻ യുവതിയുടെ ബന്ധുക്കളെ ഇയാൾ ഫോണിൽ വിളിക്കുകയും, അവരോടൊപ്പം തിരച്ചിലിൽ പങ്കുചേരുകയും ചെയ്തു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് യുവതിയുടെ സ്കൂട്ടർ വിനയ് ഓടിച്ചുപോകുന്നത് കണ്ടെത്താനായി. ഇതാണ് കേസിലെ നിർണ്ണായക വഴിത്തിരിവായത്. 12 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പോലീസ് വിലങ്ങുവെച്ചു..
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് തന്നെ ഈ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. യുവതിയുടെ തല മുറിച്ചെടുത്ത് ഒരു ഓടയിൽ എറിഞ്ഞുവെന്നാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് ആഗ്ര പോലീസ്...

Comments
Post a Comment