തിരുവോടിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കക്കയം സെമിഫൈനലിൽ

 



ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ടൂർണമെൻ്റിലെ സ്ഥിരം സാന്നിധ്യമായ MYC കക്കയവും  ബ്ലാക്സൺസ് തിരുവോടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ   കാണികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായി. 

ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ   ബ്ലാക്ക്സൺസ് തിരുവോടിനെ ഒരു ഗോളിന് തോൽപ്പിച്ച് MYC കക്കയം സെമിഫൈനലിൽ പ്രവേശിച്ചു.


താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കല്ലാനോട്‌ സഹകരണ ബാങ്ക് സെക്രട്ടറി ട്വിങ്കിൽ ചാണ്ടി, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ സുനു എട്ടിയിൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. 


മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട കക്കയത്തിന്റെ സിനാൻ ഷാജിന് കക്കയം പള്ളി വികാരി ഫാ. ജോസഫ് കൂനാനിക്കൽ സമ്മാനം നൽകി. നാളെ നടക്കുന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ FC ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട്, MES കോളേജ് മമ്പാടുമായി മത്സരിക്കും.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി