Posts

പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചന പദ്ധതി ഇടതുകനാലും തുറന്നു.

Image
✒️ ജോബി മാത്യു  പെരുവണ്ണാമൂഴി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ ഇന്നലെ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. പെരുവണ്ണാമൂഴി ഡാം മേഖലയിൽ നിന്നു 3.080 കിലോമീറ്റർ ദൂരെ പ്രധാന കനാൽ അവസാനിക്കുന്ന പട്ടാണിപ്പാറ മേഖലയിൽ നിന്നാണ് ഇടതുകര കനാലിലേക്ക് ഇന്നലെ രാവിലെ 6.45ന് വെള്ളം തുറന്നുവിട്ടത്. ഇടതുകര കനാൽ കൂടി തുറന്നതോടെ പെരുവണ്ണാമൂഴി ഡാമിനോടു ചേർന്ന ഷട്ടർ ഇന്നലെ 25 സെന്റിമീറ്റർ ഉയർത്തിയാണ് ജലമൊഴുക്കുന്നത്. കനാലിൽ വെള്ളത്തിന്റെ പ്രവാഹത്തിന് അനുസരിച്ച് 80 സെന്റിമീറ്റർ വരെ ഷട്ടർ ഉയർത്തും. കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലേക്ക് ഇടതുകര കനാലിൽ നിന്നാണ് ജലം എത്തുന്നത്. കനാലിന്റെ കായണ്ണ മേഖലയിൽ നിന്നു കക്കോടി ബ്രാഞ്ച് കനാലിലേക്ക് വെള്ളമെത്തിക്കും. കൊയിലാണ്ടി, തൂണേരി, ഭാഗത്തും, അയനിക്കാട്, നടുവത്തൂർ ബ്രാഞ്ച് കനാലുകളിലും ഇന്ന് ജലമൊഴുകും. വലതുകര കനാൽ കഴിഞ്ഞ 19ന് തുറന്ന് വടകര മേഖലയിലെ ബ്രാഞ്ച് കനാലുകളിൽ വെള്ളം എത്തിയിരുന്നു.

നിര്യാതനായി

Image
കൂരാച്ചുണ്ട് : കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പഴേ വീട്ടിൽ മൈക്കിളിൻ്റെ മകൻ fr. മാത്യു മൈക്കിൾ(59) നിര്യാതനായി. MCBS സഭാംഗം ആയിരുന്നു.. അമ്മ : ത്രേസ്യാമ്മ സഹോദരങ്ങൾ : ബെന്നി പഴേവീട്ടിൽ, ഫാ. ജോസ് പഴേവീട്ടിൽ കൊളോൺ: എംസിബിഎസ് സഭാംഗവും കൊളോൺ, ഫ്രെഷനിലെ ബുഴ്‌ബെൽ സെന്റ് ഉൾറിഷ് ഇടവകയിലെ ചാപ്ളെയിനുമായ ഫാ.മാത്യു പഴേവീട്ടിൽ (59) ജർമനിയിൽ അന്തരിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം ദിവ്യബലിയർപ്പിയ്ക്കാനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ നെഞ്ചുവേദനയുണ്ടാവുകയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഫാ.മാത്യുവിന്റെറെ ജീവൻ രക്ഷിയ്ക്കാനായില്ല. കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേൽ യൂണിറ്റിലെ പഴേവീട്ടിൽ കുടുംബാംഗമാണ് ഫാ.മാത്യു. 2000 മുതൽ ഫ്രെഷനിൽ ജോലി ചെയ്‌തുവരുന്നു. 28.12.1992 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1984 ൽ നൊവീഷ്യേറ്റും, 87 വരെ ഫിലോസഫി പഠനവും, 92 വരെ തിയോളജി പഠനവും നടത്തി. 96 വരെ കർണ്ണാടകയിലെ ഷിമോഗയിൽ മിഷനറിയായും ജോലി ചെയ്‌തു. 1999 വരെ വൈദിക സെമിനാരിയിൽ ടീച്ചറായും ജോലി ചെയ്തു.

സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്

Image
കോഴിക്കോട് :    ശമ്പള വർധനവ്    അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന വേളയിലാണ് സർക്കാരും നടപടി തുടങ്ങുന്നത്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശം. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴി കണക്കെടുത്ത് തുടങ്ങി. എന്നാൽ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും കണക്കെടുത്ത് ഭയപ്പെടുത്തിയാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമരസമതി നേതാക്കൾ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയ്ക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമരം ചർച്ചയാകുന്ന വേളയിൽ, പ്രതിപക്ഷ സംഘടനകൾ തെരുവിലിറങ്ങി സമരത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം, സമരം ദേശീയ ശ്രദ്ധയിലേക്ക് എത്തിയിട്ടും മുഖ്യമന്ത്രി ഇടപെടാത്തതിനെ സിപിഐ നേതാവും മുൻ മന്ത്രിയുമായ സ...

വാടക മുടങ്ങിയിട്ട് മൂന്നുമാസം എങ്ങോട്ടുപോകും ഇവർ...

Image
വിലങ്ങാട് : ഉരുൾപൊട്ടലിൽ സർവവും നശിച്ചവർക്ക് ആശ്വാസമായിരുന്നു സർക്കാർ ചെലവിലുള്ള വാടകവീടുകൾ. വിലങ്ങാട് വാടകവീട്ടിലേക്ക് മാറ്റിയത് 92 കുടുംബങ്ങളെ. ഇതിൽ കുറെപ്പേർ തിരിച്ചുപോന്നു. ഇപ്പോഴും സർക്കാർ കണക്കിൽ അൻപതോളം കുടുംബങ്ങൾ വാടകവീട്ടിലുണ്ട്. എന്നാൽ, മൂന്നുമാസമായി സർക്കാരിൽനിന്ന് വാടക കിട്ടിയിട്ട്. ഇതോടെ വാടകവീട്ടിലെ താമസവും പ്രതിസന്ധി നേരിടുന്നു. എത്രകാലം ഇങ്ങനെ കഴിയുമെന്നതാണ് താമസക്കാരെ അലട്ടുന്ന മറ്റൊരു ചോദ്യം. അവരുടെ ഭൂമിയും ജീവിതോപാധിയുമെല്ലാം ദൂരെയാണ്. കൃഷി മുഖ്യഉപജീവനമാർഗമായ ഇവരെ സംബന്ധിച്ചിടത്തോളം കൃഷിഭൂമിയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകില്ല. കൃഷിഭൂമി പൂർണമായും ഒലിച്ചുപോയവരും ഭൂമിയിൽ കല്ലുവന്ന് നിറഞ്ഞവരും ഇതിലുണ്ട്. ഇനിയിവിടെ കൃഷിചെയ്ത് ജീവിക്കാനാവില്ലെന്നാണ് ഇവർ പറയുന്നത്. സ്ഥലംവിറ്റ് മറ്റെവിടെയെങ്കിലും പോകാമെന്ന് വിചാരിച്ചാലും നടക്കില്ല. സ്ഥലം ആരുവാങ്ങുമെന്നതാണ് പ്രശംനം  92 കുടുംബങ്ങൾക്ക് ആദ്യത്തെ മൂന്നുമാസം 6000 രൂപവെച്ച് വാടക കിട്ടിയിരുന്നു. ചിലർ സർക്കാർസഹായം ലഭിക്കാത്തതിനാൽ ബന്ധുവീട്ടിലും മറ്റുമാണ് താമസിക്കുന്നത്. കണ്ണൂർജില്ലയിൽവരെ താമസിക്കുന്നവരുണ്ട്. വാണിമേൽ, പുതുക്കയ...

വിലങ്ങാട് ഉരുട്ടി പാലത്തിൻ്റെ കാര്യത്തിൽ ഉരുണ്ടുകളി

Image
► പാലത്തിന്റെ ഒരു ഭാഗം ഉരുൾപൊട്ടലിൽ തകർന്നിരുന്നു വിലങ്ങാട് : കല്ലാച്ചി -വിലങ്ങാട് റോഡിലെ ഉരുട്ടി പാലം 5 വർഷം മുൻപുണ്ടായ ആലിമൂലയിലെ ഉരുൾ പൊട്ടലിൽ തകർന്നപ്പോൾ പകരം ആദ്യം താൽക്കാലിക പാലവും പിന്നീട് പുതിയ പാലവും പണിതിരുന്നു. ഈ പാലത്തിന്റെ ഒരു ഭാഗം ജൂലൈയിലെ ഉരുൾപൊട്ടലിൽ തകർന്നു. അത് ഇതുവരെ നന്നാക്കിയിട്ടില്ല. മന്ത്രി പി.എ.മു ഹമ്മദ് റിയാസ് എത്തിയപ്പോൾ ഈ പാലത്തിന്റെ അപ്രോച്ച് റോഡിലെ വിള്ളൽ നേരിട്ടു കണ്ടതാണ്. മറ്റു മന്ത്രിമാരും ചിഫ് സെക്രട്ടറി അടക്കമുള്ളവരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഈ പാലവും റോഡും കണ്ടു മടങ്ങി. പുഴയിൽനിന്ന് ഉരുട്ടി പാലത്തിന്റെ ഭിത്തിയുടെ അവശിഷ്‌ടങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കിയത് ഒഴിച്ചാൽ ഈ പാലത്തിന്റെ സുരക്ഷിതത്വത്തിനുള്ള ഒരു പണിയും നടത്തിയിട്ടില്ല. മഴ കനത്ത്  പെയ്ത‌ാൽ അവശേഷിക്കുന്ന പാർശ്വഭിത്തി തകരും. പാലം തന്നെ തകരുമോ എന്ന പേടി യിലാണ് നാട്ടുകാർ. ഈ പാലം തകർന്നാൽ വില ങ്ങാട് പ്രദേശം ഒറ്റപ്പെടും. ഉരുൾപൊട്ടലുണ്ടായപ്പോഴും പേമാരി പെയ്തപ്പോഴുമെല്ലാം വാഹനങ്ങൾ ഉരുട്ടിയിൽ ഓട്ടം അവസാനിപ്പിക്കേണ്ടി വന്നതാണ്. നിത്യോപയോഗ സാധനങ്ങൾ മുതൽ ഇന്ധനം വരെ വിലങ്ങാട്ട് എത്തിക്കാൻ വഴിയില്ല...

സിപിഐ കക്കയം ബ്രാഞ്ച് സമ്മേളനം

Image
✒️ ജോബി മാത്യു   കൂരാച്ചുണ്ട്: മലയോര മേഖലയിൽ ജനവാസ കേന്ദ്രത്തിലെ വന്യമൃഗ ഭീഷണിയിൽ നിന്നു കർഷകരെ രക്ഷിക്കണമെന്ന് സി പിഐ കക്കയം ബ്രാഞ്ച് സമ്മേള നം ആവശ്യപ്പെട്ടു. ബാലുശ്ശേരി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. എ.കെ.പ്രേമൻ, പീറ്റർ കളത്തിൽ, ഷിജോ ചക്കിട്ടനിര പ്പേൽ, ജയൻ മണക്കാട്‌പുത്തൻ വീട്, ഷിനോജ് കാരിവേലിൽ, പ്രശാന്ത് കൊത്തംവെള്ളിപു ത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ബെന്നി തോട്ടുങ്കൽ, അസിസ്റ്റന്റ് സെക്രട്ടറിയായി സോബി വല്ലയി ലിനെയും തിരഞ്ഞെടുത്തു

ജൽജീവൻ പദ്ധതി പൂർത്തീകരിക്കാതെ റോഡുനിർമാണം

Image
പൈപ്പിടൽ പൂർത്തിയാക്കിയതിനുശേഷം മാത്രം റോഡ് ടാറിങ് എന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ പൈപ്പ് കിട്ടാനില്ലെന്ന് ജൽജീവൻ അധികൃതർ ✒️നിസാം കക്കയം  കൂരാച്ചുണ്ട്: രൂക്ഷമായ കുടിവെ ള്ളക്ഷാമത്തെത്തുടർന്ന് ദുരിതമ നുഭവിക്കുന്ന ഒടിക്കുഴി ലക്ഷംവീ ട്, മേലെ പൂവത്തും ചോല മേഖല യിൽ ജൽജീവൻ പദ്ധതി പൂർത്തി യാക്കാതെ റോഡുപണി ആരംഭി ച്ചതിനെത്തുടർന്ന് ആശങ്കയോ ടെ നാട്ടുകാർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്ന്, ഒൻപത് വാർഡുകളിലൂടെ കടന്നുപോകുന്ന മേലെപൂവത്തും ചോല-ഒടിക്കുഴി റോഡ് നവീക രണപ്രവർത്തനവുമായി ബന്ധ പ്പെട്ടാണ് നാട്ടുകാർ ആശങ്കയറി യിച്ചത്. റോഡിൻ്റെ നവീകരണ ത്തിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് പത്തുലക്ഷംരൂപ അനുവ ദിച്ചിരുന്നു. ജൽജീവന്റെ ഭാഗമായുള്ള പൈപ്പിടൽ പ്രവൃത്തി പൂർത്തി യാക്കാതെ റോഡുനിർമാണം നട ന്നാൽ പൈപ്പിടുന്ന സമയത്ത് വീണ്ടും റോഡ് പൊളിക്കേണ്ടിവരു മെന്നും യാത്ര ദുസ്സഹമാകുന്ന സാ ഹചര്യമുണ്ടാകുമെന്നുമാണ് നാട്ടു കാരുടെ പക്ഷം. ഇതുസംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്ക് പരിഹാ രംകാണണമെന്നാവശ്യപ്പെട്ട് നാ ട്ടുകാർ യോഗം ചേരുകയും ഒപ്പു ശേഖരണം നടത്തി അധികൃതർ ക്ക് നിവേദനം കൈമാറുകയും ചെയ്തിട്ടുണ്ട്. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ സ്ഥലത്തെ...