പെരുവണ്ണാമൂഴി ഡാമിൽ നിന്നുള്ള കുറ്റ്യാടി ജലസേചന പദ്ധതി ഇടതുകനാലും തുറന്നു.



✒️ ജോബി മാത്യു 

പെരുവണ്ണാമൂഴി: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഇടതുകര കനാൽ ഇന്നലെ തുറന്ന് ജലമൊഴുക്കാൻ തുടങ്ങി. പെരുവണ്ണാമൂഴി ഡാം മേഖലയിൽ നിന്നു 3.080 കിലോമീറ്റർ ദൂരെ പ്രധാന കനാൽ അവസാനിക്കുന്ന പട്ടാണിപ്പാറ മേഖലയിൽ നിന്നാണ് ഇടതുകര കനാലിലേക്ക് ഇന്നലെ രാവിലെ 6.45ന് വെള്ളം തുറന്നുവിട്ടത്. ഇടതുകര കനാൽ കൂടി തുറന്നതോടെ പെരുവണ്ണാമൂഴി ഡാമിനോടു ചേർന്ന ഷട്ടർ ഇന്നലെ 25 സെന്റിമീറ്റർ ഉയർത്തിയാണ് ജലമൊഴുക്കുന്നത്. കനാലിൽ വെള്ളത്തിന്റെ പ്രവാഹത്തിന് അനുസരിച്ച് 80 സെന്റിമീറ്റർ വരെ ഷട്ടർ ഉയർത്തും.

കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലേക്ക് ഇടതുകര കനാലിൽ നിന്നാണ് ജലം
എത്തുന്നത്. കനാലിന്റെ കായണ്ണ മേഖലയിൽ നിന്നു കക്കോടി ബ്രാഞ്ച് കനാലിലേക്ക് വെള്ളമെത്തിക്കും. കൊയിലാണ്ടി, തൂണേരി, ഭാഗത്തും, അയനിക്കാട്, നടുവത്തൂർ ബ്രാഞ്ച് കനാലുകളിലും ഇന്ന് ജലമൊഴുകും.

വലതുകര കനാൽ കഴിഞ്ഞ 19ന് തുറന്ന് വടകര മേഖലയിലെ ബ്രാഞ്ച് കനാലുകളിൽ വെള്ളം എത്തിയിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി