ജൽജീവൻ പദ്ധതി പൂർത്തീകരിക്കാതെ റോഡുനിർമാണം
പൈപ്പിടൽ പൂർത്തിയാക്കിയതിനുശേഷം മാത്രം റോഡ് ടാറിങ് എന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങൾ
പൈപ്പ് കിട്ടാനില്ലെന്ന് ജൽജീവൻ അധികൃതർ
✒️നിസാം കക്കയം
കൂരാച്ചുണ്ട്: രൂക്ഷമായ കുടിവെ ള്ളക്ഷാമത്തെത്തുടർന്ന് ദുരിതമ നുഭവിക്കുന്ന ഒടിക്കുഴി ലക്ഷംവീ ട്, മേലെ പൂവത്തും ചോല മേഖല യിൽ ജൽജീവൻ പദ്ധതി പൂർത്തി യാക്കാതെ റോഡുപണി ആരംഭി ച്ചതിനെത്തുടർന്ന് ആശങ്കയോ ടെ നാട്ടുകാർ.
കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്ന്, ഒൻപത് വാർഡുകളിലൂടെ കടന്നുപോകുന്ന മേലെപൂവത്തും ചോല-ഒടിക്കുഴി റോഡ് നവീക രണപ്രവർത്തനവുമായി ബന്ധ പ്പെട്ടാണ് നാട്ടുകാർ ആശങ്കയറി യിച്ചത്. റോഡിൻ്റെ നവീകരണ ത്തിനായി പഞ്ചായത്ത് ഫണ്ടിൽ നിന്ന് പത്തുലക്ഷംരൂപ അനുവ ദിച്ചിരുന്നു.
ജൽജീവന്റെ ഭാഗമായുള്ള പൈപ്പിടൽ പ്രവൃത്തി പൂർത്തി യാക്കാതെ റോഡുനിർമാണം നട ന്നാൽ പൈപ്പിടുന്ന സമയത്ത് വീണ്ടും റോഡ് പൊളിക്കേണ്ടിവരു മെന്നും യാത്ര ദുസ്സഹമാകുന്ന സാ ഹചര്യമുണ്ടാകുമെന്നുമാണ് നാട്ടു
കാരുടെ പക്ഷം. ഇതുസംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്ക് പരിഹാ രംകാണണമെന്നാവശ്യപ്പെട്ട് നാ ട്ടുകാർ യോഗം ചേരുകയും ഒപ്പു ശേഖരണം നടത്തി അധികൃതർ ക്ക് നിവേദനം കൈമാറുകയും ചെയ്തിട്ടുണ്ട്.
കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി നാട്ടു കാരുമായി ചർച്ചയ്ക്ക് നടത്തി.
പൈപ്പ് കിട്ടാനില്ലെന്ന് ജൽജീവൻ അധികൃതർ
ഒടിക്കുഴി-പൂവത്തുംചോല മേഖലയിൽ ജൽജീവൻ പദ്ധതി യുടെ ഭാഗമായുള്ള പ്രവൃത്തി പൂർത്തിയാക്കാൻ പറ്റാത്തതിൻ്റെ കാരണം പൈപ്പുകളുടെ ലഭ്യതക്കു റവാണെന്നാണ് ജൽജീവൻ പദ്ധ തി നിർമാണമേറ്റെടുത്ത കരാറു കാർ പറയുന്നത്.
ഈ ആഴ്ചയോടെ പുറമേനിന്ന് ആവശ്യമായ പൈപ്പ് കൊണ്ടുവ ന്ന് റോഡ് കടന്നുപോകുന്ന മേഖ ലയിൽ പൈപ്പിടൽ എത്രയുംവേഗം പൂർത്തിയാക്കുമെന്നും കരാറു കാർ അറിയിച്ചു.
റോഡ് ടാറിങ്ങിന് മുൻപ് പൈപ്പിടും
റോഡുനിർമാണവുമായി ബന്ധ പ്പെട്ട് പ്രദേശവാസികൾ ഉയർ ത്തിയ ആശങ്ക ശരിയാണെന്നും പൈപ്പിടൽ പ്രവൃത്തി പൂർത്തിയാ ക്കിയതിനുശേഷമേ റോഡ് ടാറിങ് ചെയ്യുകയുള്ളുവെന്നും ഗ്രാമപ്പ ഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മ ദ്, വിൻസി തോമസ് എന്നിവർ പറഞ്ഞു. എത്രയുംവേഗത്തിൽ പൈപ്പിടൽ പ്രവൃത്തി പൂർത്തിയാ ക്കുമെന്ന് ജൽജീവൻ അധികൃതർ അറിയിച്ചതായും, അത് പൂർത്തി യാകുന്നതിനനുസരിച്ച് റോഡ്
ടാറിങ് ആരംഭിക്കുമെന്നും ഗ്രാമ പഞ്ചായത്തംഗങ്ങൾ അറിയിച്ചു.
ജൽജീവൻ പൈപ്പുകൾ നശിക്കുന്നു
ജൽജീവൻ പ്രവൃത്തി പൂർത്തി യാക്കാൻ പൈപ്പ് ലഭ്യമാകുന്നില്ലാ യെന്നാണ് അധികൃതർ കാരണം പറയുന്നതെങ്കിലും പഞ്ചായത്തി ൻ്റെ വിവിധഭാഗങ്ങളിൽ പൈപ്പു കൾ വെയിലും, മഴയും കൊണ്ടും കാടുകയറിയും നശിക്കുകയാണ്. വട്ടച്ചിറ, കരിയാത്തുംപാറ, തോ ണിക്കടവ് പ്രദേശങ്ങളിലൊക്കെ മാസങ്ങൾക്കുമുൻപ് ഇറക്കിവെ ച്ച പൈപ്പുകളിൽ കാടും, ചിത ലുമെല്ലാം കയറിയ സാഹചര്യമാ ണുള്ളത്.


Comments
Post a Comment