നിര്യാതനായി





കൂരാച്ചുണ്ട് : കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പഴേ വീട്ടിൽ മൈക്കിളിൻ്റെ മകൻ fr. മാത്യു മൈക്കിൾ(59) നിര്യാതനായി. MCBS സഭാംഗം ആയിരുന്നു..

അമ്മ : ത്രേസ്യാമ്മ

സഹോദരങ്ങൾ : ബെന്നി പഴേവീട്ടിൽ, ഫാ. ജോസ് പഴേവീട്ടിൽ


കൊളോൺ: എംസിബിഎസ് സഭാംഗവും കൊളോൺ, ഫ്രെഷനിലെ ബുഴ്‌ബെൽ സെന്റ് ഉൾറിഷ് ഇടവകയിലെ ചാപ്ളെയിനുമായ ഫാ.മാത്യു പഴേവീട്ടിൽ (59) ജർമനിയിൽ അന്തരിച്ചു. വെള്ളിയാഴ്‌ച വൈകുന്നേരം ദിവ്യബലിയർപ്പിയ്ക്കാനായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിയ്ക്കുമ്പോൾ നെഞ്ചുവേദനയുണ്ടാവുകയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഫാ.മാത്യുവിന്റെറെ ജീവൻ രക്ഷിയ്ക്കാനായില്ല.

കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേൽ യൂണിറ്റിലെ പഴേവീട്ടിൽ കുടുംബാംഗമാണ് ഫാ.മാത്യു. 2000 മുതൽ ഫ്രെഷനിൽ ജോലി ചെയ്‌തുവരുന്നു.

28.12.1992 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 1984 ൽ നൊവീഷ്യേറ്റും, 87 വരെ ഫിലോസഫി പഠനവും, 92 വരെ തിയോളജി പഠനവും നടത്തി. 96 വരെ കർണ്ണാടകയിലെ ഷിമോഗയിൽ മിഷനറിയായും ജോലി ചെയ്‌തു. 1999 വരെ വൈദിക സെമിനാരിയിൽ ടീച്ചറായും ജോലി ചെയ്തു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി