വിലങ്ങാട് ഉരുട്ടി പാലത്തിൻ്റെ കാര്യത്തിൽ ഉരുണ്ടുകളി




► പാലത്തിന്റെ ഒരു ഭാഗം ഉരുൾപൊട്ടലിൽ തകർന്നിരുന്നു

വിലങ്ങാട് : കല്ലാച്ചി -വിലങ്ങാട് റോഡിലെ ഉരുട്ടി പാലം 5 വർഷം മുൻപുണ്ടായ ആലിമൂലയിലെ ഉരുൾ പൊട്ടലിൽ തകർന്നപ്പോൾ പകരം ആദ്യം താൽക്കാലിക പാലവും പിന്നീട് പുതിയ പാലവും പണിതിരുന്നു. ഈ പാലത്തിന്റെ ഒരു ഭാഗം ജൂലൈയിലെ ഉരുൾപൊട്ടലിൽ തകർന്നു. അത് ഇതുവരെ നന്നാക്കിയിട്ടില്ല. മന്ത്രി പി.എ.മു ഹമ്മദ് റിയാസ് എത്തിയപ്പോൾ ഈ പാലത്തിന്റെ അപ്രോച്ച് റോഡിലെ വിള്ളൽ നേരിട്ടു കണ്ടതാണ്. മറ്റു മന്ത്രിമാരും ചിഫ് സെക്രട്ടറി അടക്കമുള്ളവരും ഉന്നത ഉദ്യോഗസ്ഥരുമെല്ലാം ഈ പാലവും റോഡും കണ്ടു
മടങ്ങി. പുഴയിൽനിന്ന് ഉരുട്ടി പാലത്തിന്റെ ഭിത്തിയുടെ അവശിഷ്‌ടങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കിയത് ഒഴിച്ചാൽ ഈ പാലത്തിന്റെ സുരക്ഷിതത്വത്തിനുള്ള ഒരു പണിയും നടത്തിയിട്ടില്ല. മഴ കനത്ത്  പെയ്ത‌ാൽ അവശേഷിക്കുന്ന പാർശ്വഭിത്തി തകരും. പാലം തന്നെ തകരുമോ എന്ന പേടി യിലാണ് നാട്ടുകാർ. ഈ പാലം തകർന്നാൽ വില ങ്ങാട് പ്രദേശം ഒറ്റപ്പെടും. ഉരുൾപൊട്ടലുണ്ടായപ്പോഴും പേമാരി പെയ്തപ്പോഴുമെല്ലാം വാഹനങ്ങൾ ഉരുട്ടിയിൽ ഓട്ടം അവസാനിപ്പിക്കേണ്ടി വന്നതാണ്.


നിത്യോപയോഗ സാധനങ്ങൾ മുതൽ ഇന്ധനം വരെ വിലങ്ങാട്ട് എത്തിക്കാൻ വഴിയില്ലാതാകും. നാണ്യവിളകൾ വിപണിയിൽ എത്തിക്കാനും ആശ്വാസ പ്രവർത്തകർക്ക് വിലങ്ങാട്ട് എത്താനുമെല്ലാം ഉരുട്ടി പാലം കടക്കണം. വിലങ്ങാട്ടു നിന്നു വടകരയിലേ ക്കും കോഴിക്കോട്ടേക്കും തലശ്ശേരിയിലേക്കും ബസുകൾ ഉരുട്ടി പാലം കടന്നു വേണം പോകാൻ .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി