Posts

മലയോര ഹൈവേ : സമ്മതപത്രം ഏറ്റുവാങ്ങൽ പൂർത്തിയായി

Image
✍🏿 നിസാം കക്കയം കൂരാച്ചുണ്ട് : മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡ് കടന്ന് പോകുന്ന കൂരാച്ചുണ്ട് അങ്ങാടിയിലുള്ള കെട്ടിട ഉടമകളിൽ നിന്നുള്ള മുഴുവൻ സമ്മതപത്രങ്ങളും ലഭ്യമായതോടെ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട ആശങ്കൾക്ക് വിരാമമായി. ഭൂമി കൈമാറൽ പ്രതിസന്ധി ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന് ശേഷമാണ് രണ്ടാം ഘട്ടത്തിൽ ഏറ്റുവാങ്ങൽ വേഗത്തിലായത്.  കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ പരിധിയിലുള്ള 67 കെട്ടിട ഉടമകളിൽ 27 പേരുടെ സമ്മതപത്രം ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നു. പിന്നീട് സമ്മതപത്രം ഏറ്റുവാങ്ങുന്നതിലും, കൈമാറുന്നതിലും ആശയ കുഴപ്പങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിരുന്നത്. കെ.എം.സച്ചിൻദേവ് എം.എൽ.എയുടെ സാന്നിധ്യത്തിൽ തൊട്ടടുത്ത ദിവസം തന്നെ മലയോര ഹൈവേ അധികൃതർക്ക് സമ്മതപത്രം കൈമാറാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ്  പോളി കാരക്കട , വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷരായ ഒ.കെ.അമ്മദ് ,സിമിലി ബിജു ,ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ജെ.ആൻസമ്മ ,അരുൺ ജോസ് ,സണ്ണി പുതിയകുന്നേൽ , വിത്സൻ പാത്തിച്ചാലിൽ,  സർവകക്...

ജില്ല സ്കൂൾ കായികമേള തുടങ്ങി

Image
  മുന്നേറി മുക്കം ഉപജില്ലാ..   സ്കൂളുകളിൽ കരുത്തറിയിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്   പിന്നാലെ പൂവമ്പായി എ.എം.എച്ച്.എസും സെന്റ് വിൻസന്റ്സ് കോളനി ഗേൾസ് എച്ച്.എസ്.സും കുളത്തുവയൽ സെന്റ്റ് ജോർജ്സ് എച്ച്.എ സ്.എസും (സതീഷ് കൃഷ്ണ ഗോൾഡ് മെഡൽ 3000 മീറ്റർ ജൂനിയർ  ബോയ്സ്  കുളത്തുവയൽ സെൻ്റ് ജോർജ്സ് എച്ച്.എ സ്. എസ്) ( വിഷ്ണുനാഥ് K K  ഗോൾഡ് മെഡൽ 3000 മീറ്റർ സീനിയർ ബോയ്സ് കുളത്തുവയൽ സെൻ്റ് ജോർജ്സ് എച്ച്.എ സ്. എസ്) കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെയും പരാധീനതകളെയും നിഷ്പ്രപഭമാക്കി കൗമാര കായികമേളയിൽ മലയോരമേഖലയുടെ കുതി പ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച തുടങ്ങിയ 66-ാമത് ജില്ല സ്കൂൾ കായികമേളയുടെ ആദ്യദി നത്തിൽ 22 ഫൈനലുകൾ പൂർത്തിയായപ്പോൾ 81 പോയന്റുമായി മുക്കം ഉപജില്ല കുതിപ്പ് തുട ങ്ങി. പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് എച്ച്.എ സിന്റെ കരുത്തിലാണ് മുക്കത്തിന്റെ മുന്നേറ്റം. 12 സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവു മായാണ് മുന്നേറ്റം. മൂന്ന് സ്വർണവും ആറ് വെ ള്ളിയും നേടി 36 പോയൻ്റുമായി ബാലുശ്ശേരിയാ ണ് രണ്ടാമത്. രണ്ട് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം നേടി 25 പോയൻ...

കൂരാച്ചുണ്ട് സിനർജി ഹിൽവാലി പബ്ലിക് സ്‌കൂളിൽ;ക്ലാസ് മുറികളിൽ ലൈബ്രറി തയാറാക്കി

Image
  കൂരാച്ചുണ്ട്: വിദ്യാർഥികളിൽ വായനശീലം വളർത്തുന്ന കർമ പരിപാടിക്കു കൂരാച്ചുണ്ട് സിനർജി ഹിൽവാലി പബ്ലിക് സ്‌കൂളിൽ തുടക്കമായി. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി തയാറാക്കി. വിദ്യാർഥികളുടെ ഒഴിവു സമയങ്ങൾ വായനയ്ക്കായി ഉപയോഗിക്കും. പ്രിൻസിപ്പൽ ജിൻസ് ജോസ ഫ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രിൻസിപ്പൽ വി.ജെ.നീനു, അധ്യാപക കോഓർഡിനേറ്റർമാരായ അഞ്ജു സാജു, രമ്യ രഞ്ജു, വിദ്യാർഥി കോഓർഡിനേറ്റർമാരായ ജാഹിൻ ജോൺ, നൈഫ കദീജ എന്നിവർ നേതൃത്വം നൽകി. 🧾ജോബി മാത്യു

കക്കയം അമ്പലക്കുന്ന് ആദിവാസി നഗറിൽ പദ്ധതികൾക്ക് തുടക്കം

Image
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കക്കയം അമ്പലക്കു ന്ന് ആദിവാസി നഗറിനെ ദത്തെടുത്ത് വിവിധ പദ്ധതികൾക്ക് തുടക്കമിട്ടു. ആദിവാസി നഗറിലെ കുടുംബാംഗങ്ങളുടെ ശാരീരിക, മാനസികാരോഗ്യം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ സാന്തോം നല്ലപാഠം ബക്കറ്റ് ചാലഞ്ച് നട ത്തി. വിദ്യാർഥികൾ ഭക്ഷ്യവ സ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ സ്കൂ ളിൽ ശേഖരിച്ച് നഗറിലെ മുഴു വൻ കുടുംബങ്ങൾക്കും കൈമാറി. ബക്കറ്റ് ചാലഞ്ചിൽ ഫണ്ട് സ്വരൂപിച്ച് തുടർപ്രവർത്തങ്ങൾ നടത്തും. നല്ലപാഠം കോഓർഡിനേറ്റർ വി.എ.ജെസി, അധ്യാപകരായ സിസ്റ്റ‌ർ ഓമന, വി.കെ.നൗഷാ ദ്, ഫൈസൽ, പിടിഎ പ്രസിഡ ന്റ്റ് ജലീൽ കുന്നുംപുറത്ത്, എം പിടിഎ അധ്യക്ഷ സാജിത അബൂബക്കർ, സിനി ഐസക് എന്നിവർ നേതൃത്വം നൽകി. 🧾ജോബി മാത്യു

മലയോരഹൈവേ: സമ്മതപത്രം വാങ്ങുന്നതിൽ അതിവേഗം

Image
നിസാം കക്കയം     കൂരാച്ചുണ്ട്: മലയോരഹൈവേ യുടെ നിർമാണത്തിന്റെ ഭാഗമായി റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് അങ്ങാടിയിലുള്ള കെ ട്ടിടങ്ങളുടെ ഉടമകളിൽ നിന്നുള്ള സമ്മതപത്രം ശേഖരിക്കുന്ന പ്രവർത്തനങ്ങൾക്ക് അതിവേഗം. കെട്ടിട ഉടമകളുടെ സമ്മതപത്രം ഏറ്റുവാങ്ങുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഭൂമി കൈമാറൽ പ്രതിസന്ധിയായതിനെത്തുടർന്ന് പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിന് ശേഷമാണ് രണ്ടാംഘട്ടത്തിൽ ഏറ്റുവാങ്ങൽ വേഗത്തിലായത്. കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ പരിധിയിലുള്ള 65 കെട്ടിട ഉടമകളിൽ 27 പേരുടെ സമ്മതപത്രം ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നു. സർവകക്ഷി ടീമിന്റെ നേതൃത്വത്തിൽ വ്യാപാരികളെ സന്ദർശിക്കൽ പുനരാരംഭിച്ചതി നെത്തുടർന്ന് ശനിയാഴ്ച പതിനെട്ടുപേരും, ഞായറാഴ്ച ആറുപേരും സമ്മതപത്രം കൈമാറിയിട്ടു ണ്ട്. ഇനി പതിനഞ്ചോളം ആളുകളുടെ മാത്രമാണ് സമ്മതപത്രം ലഭിക്കാനുള്ളത്. ഈ മാസംതന്നെ മുഴുവൻ പേരുടെയും സമ്മതപത്രം ഏറ്റുവാങ്ങി കെ.ആർ.എഫ്.ബി. അധികൃതർക്ക് കൈമാറാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സർവകക്ഷി പ്രതിനിധികളായ എൻ.കെ. കുഞ്ഞമ്മദ്, മുനീർ കൂരാച്ചുണ്ട് എന്നിവരുടെ നേതൃത്വത...

കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിൽ പൂർവ വിദ്യാർഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

Image
(കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള 42 വർഷത്തെ പൂർവവിദ്യാർഥി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യുന്നു)     കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള എസ് എസ് എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ്  സണ്ണി എബ്രയിൽ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി. ബെന്നി മുഖ്യ പ്രഭാഷണം നടത്തി.                       പി ടി എ വൈസ് പ്രസിഡൻ്റ് ജലീൽ കുന്നുംപുറത്ത്, എംപിടിഎ അധ്യക്ഷ സാജിത അബു, പ്രധാനാധ്യാപകൻ  ഷിബു മാത്യുസ് , പി.എ. വേലായുധൻ, ഷൗക്കത്ത് പുത്തൻവീട്ടിൽ, തമ്പാൻ തോമസ്, ജിജി കൂനുക്കുന്നേൽ, സ്കൂൾ സീനിയർ അസിസ്റ്റൻ്റ്  സി. ആൻസി എന്നിവർ പ്രസംഗിച്ചു.                                  ഭാരവാഹികൾ: സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ (രക്ഷാധികാരി), വി.വി. ബെന്നി (അഡ്വൈസർ ), പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട (ചെയർമാൻ), പ്രധാനാധ്യാപകൻ ഷിബു; മാത്യൂസ് ( വൈസ് ചെയർമാൻ), സണ്ണി എമ്പ്രയിൽ (ജനറൽ കൺവീനർ), സാജിത അബു (ജോ. കൺവീനർ), കെ.സി.ബിജു കൊച്ചു വീട്ടിൽ (സെക്രട്ടറി),ജലീൽ കുന്നുംപുറത്ത്, സിനി ഐസക്, തമ്പാൻ തോമ...

കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച

Image
  മോഷ്ടിച്ചത് ഒന്നര കിലോ സ്വർണം   കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.  കോഴിക്കോട് :  ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ   ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്. ശനിയാഴ്‌ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം . കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജ്വല്ലറിയിലേക്കായിരുന്നു യാത്ര. എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെടുന്നത്. ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.