മുന്നേറി മുക്കം ഉപജില്ലാ..
സ്കൂളുകളിൽ കരുത്തറിയിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്
പിന്നാലെ പൂവമ്പായി എ.എം.എച്ച്.എസും സെന്റ് വിൻസന്റ്സ് കോളനി ഗേൾസ് എച്ച്.എസ്.സും കുളത്തുവയൽ സെന്റ്റ് ജോർജ്സ് എച്ച്.എ സ്.എസും
(സതീഷ് കൃഷ്ണ ഗോൾഡ് മെഡൽ 3000 മീറ്റർ ജൂനിയർ ബോയ്സ് കുളത്തുവയൽ സെൻ്റ് ജോർജ്സ് എച്ച്.എ സ്. എസ്)
(
വിഷ്ണുനാഥ് K K ഗോൾഡ് മെഡൽ 3000 മീറ്റർ സീനിയർ ബോയ്സ് കുളത്തുവയൽ സെൻ്റ് ജോർജ്സ് എച്ച്.എ സ്. എസ്)
കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെയും പരാധീനതകളെയും നിഷ്പ്രപഭമാക്കി കൗമാര കായികമേളയിൽ മലയോരമേഖലയുടെ കുതി പ്പ്. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച തുടങ്ങിയ 66-ാമത് ജില്ല സ്കൂൾ കായികമേളയുടെ ആദ്യദി നത്തിൽ 22 ഫൈനലുകൾ പൂർത്തിയായപ്പോൾ 81 പോയന്റുമായി മുക്കം ഉപജില്ല കുതിപ്പ് തുട ങ്ങി. പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് എച്ച്.എ സിന്റെ കരുത്തിലാണ് മുക്കത്തിന്റെ മുന്നേറ്റം. 12 സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവു മായാണ് മുന്നേറ്റം. മൂന്ന് സ്വർണവും ആറ് വെ ള്ളിയും നേടി 36 പോയൻ്റുമായി ബാലുശ്ശേരിയാ ണ് രണ്ടാമത്. രണ്ട് സ്വർണം, മൂന്ന് വെള്ളി, അഞ്ച് വെങ്കലം നേടി 25 പോയൻ്റുമായി കോഴി ക്കോട് സിറ്റി മൂന്നാമതെത്തി.
സ്കൂളുകളിൽ 61 പോയൻ്റോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസാണ് മുന്നിൽ. 27 പോയന്റുമായി പൂവമ്പായി എ.എം.എച്ച്.എസ് ര ണ്ടാമതും 18 പോയൻ്റുമായി സെന്റ് വിൻസന്റ്സ് കോളനി ഗേൾസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമുണ്ട്. തൊട്ടുപിറകെ 17 പോയന്റു മായി കുളത്തുവയൽ സെൻ്റ് ജോർജ്സ് എച്ച്.എ സ്.എസുമുണ്ട്.
Comments
Post a Comment