കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂളിൽ പൂർവ വിദ്യാർഥി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു


(കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള 42 വർഷത്തെ പൂർവവിദ്യാർഥി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യുന്നു)

   കൂരാച്ചുണ്ട് : സെൻ്റ് തോമസ് ഹൈസ്കൂൾ 1982 മുതലുള്ള എസ് എസ് എൽസി ബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മ പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ്  സണ്ണി എബ്രയിൽ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.വി. ബെന്നി മുഖ്യ പ്രഭാഷണം നടത്തി.                  

    പി ടി എ വൈസ് പ്രസിഡൻ്റ് ജലീൽ കുന്നുംപുറത്ത്, എംപിടിഎ അധ്യക്ഷ സാജിത അബു, പ്രധാനാധ്യാപകൻ  ഷിബു മാത്യുസ് , പി.എ. വേലായുധൻ, ഷൗക്കത്ത് പുത്തൻവീട്ടിൽ, തമ്പാൻ തോമസ്, ജിജി കൂനുക്കുന്നേൽ, സ്കൂൾ സീനിയർ അസിസ്റ്റൻ്റ്  സി. ആൻസി എന്നിവർ പ്രസംഗിച്ചു.                                  ഭാരവാഹികൾ: സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ (രക്ഷാധികാരി), വി.വി. ബെന്നി (അഡ്വൈസർ ), പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട (ചെയർമാൻ), പ്രധാനാധ്യാപകൻ ഷിബു; മാത്യൂസ് ( വൈസ് ചെയർമാൻ), സണ്ണി എമ്പ്രയിൽ (ജനറൽ കൺവീനർ), സാജിത അബു (ജോ. കൺവീനർ), കെ.സി.ബിജു കൊച്ചു വീട്ടിൽ (സെക്രട്ടറി),ജലീൽ കുന്നുംപുറത്ത്, സിനി ഐസക്, തമ്പാൻ തോമസ്, സുജിത്ത് ചിലമ്പിക്കുന്നേൽ, ജോസ് അറയ്ക്കൽ, ഷൗക്കത്ത് പുത്തൻവീട്ടിൽ, അബൂബക്കർ കുന്നത്തേരി, പ്രബീഷ് തളിയോത്ത് , സമീർ (കോഓർഡിനേറ്റർമാർ), ജോബി വാളിയംപ്ലാക്കൽ, ജോബി കാഞ്ഞിരത്തുംകുഴിയിൽ ( പിആർ ഒ), അജയ് കാനാട്ട് (ട്രഷറർ).  ഫോൺ: +9181119 17298.

🧾ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി