മലയോരഹൈവേ: സമ്മതപത്രം വാങ്ങുന്നതിൽ അതിവേഗം



നിസാം കക്കയം 

 കൂരാച്ചുണ്ട്: മലയോരഹൈവേ യുടെ നിർമാണത്തിന്റെ ഭാഗമായി റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് അങ്ങാടിയിലുള്ള കെ ട്ടിടങ്ങളുടെ ഉടമകളിൽ നിന്നുള്ള സമ്മതപത്രം ശേഖരിക്കുന്ന പ്രവർത്തനങ്ങൾക്ക് അതിവേഗം.

കെട്ടിട ഉടമകളുടെ സമ്മതപത്രം ഏറ്റുവാങ്ങുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഭൂമി കൈമാറൽ പ്രതിസന്ധിയായതിനെത്തുടർന്ന് പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിന് ശേഷമാണ് രണ്ടാംഘട്ടത്തിൽ ഏറ്റുവാങ്ങൽ വേഗത്തിലായത്.

കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ പരിധിയിലുള്ള 65 കെട്ടിട ഉടമകളിൽ 27 പേരുടെ സമ്മതപത്രം ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നു. സർവകക്ഷി ടീമിന്റെ നേതൃത്വത്തിൽ വ്യാപാരികളെ സന്ദർശിക്കൽ പുനരാരംഭിച്ചതി നെത്തുടർന്ന് ശനിയാഴ്ച പതിനെട്ടുപേരും, ഞായറാഴ്ച ആറുപേരും സമ്മതപത്രം കൈമാറിയിട്ടു ണ്ട്. ഇനി പതിനഞ്ചോളം ആളുകളുടെ മാത്രമാണ് സമ്മതപത്രം ലഭിക്കാനുള്ളത്.

ഈ മാസംതന്നെ മുഴുവൻ പേരുടെയും സമ്മതപത്രം ഏറ്റുവാങ്ങി കെ.ആർ.എഫ്.ബി. അധികൃതർക്ക് കൈമാറാനാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, സർവകക്ഷി പ്രതിനിധികളായ എൻ.കെ. കുഞ്ഞമ്മദ്, മുനീർ കൂരാച്ചുണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഞായറാഴ്ച കെട്ടിട ഉടമകളെ കണ്ടത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി