കെഎസ്ആർടിസി ബസിൽ വൻ സ്വർണ കവർച്ച



 മോഷ്ടിച്ചത് ഒന്നര കിലോ സ്വർണം

 കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.

 കോഴിക്കോട് : 
ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ 
 ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്. ശനിയാഴ്‌ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്.

കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം . കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജ്വല്ലറിയിലേക്കായിരുന്നു യാത്ര. എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെടുന്നത്.

ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി