കക്കയം അമ്പലക്കുന്ന് ആദിവാസി നഗറിൽ പദ്ധതികൾക്ക് തുടക്കം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കക്കയം അമ്പലക്കു ന്ന് ആദിവാസി നഗറിനെ ദത്തെടുത്ത് വിവിധ പദ്ധതികൾക്ക് തുടക്കമിട്ടു. ആദിവാസി നഗറിലെ കുടുംബാംഗങ്ങളുടെ ശാരീരിക, മാനസികാരോഗ്യം ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
ആദ്യഘട്ടത്തിൽ സാന്തോം നല്ലപാഠം ബക്കറ്റ് ചാലഞ്ച് നട ത്തി. വിദ്യാർഥികൾ ഭക്ഷ്യവ സ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ സ്കൂ ളിൽ ശേഖരിച്ച് നഗറിലെ മുഴു വൻ കുടുംബങ്ങൾക്കും കൈമാറി. ബക്കറ്റ് ചാലഞ്ചിൽ ഫണ്ട് സ്വരൂപിച്ച് തുടർപ്രവർത്തങ്ങൾ നടത്തും.
നല്ലപാഠം കോഓർഡിനേറ്റർ വി.എ.ജെസി, അധ്യാപകരായ സിസ്റ്റർ ഓമന, വി.കെ.നൗഷാ ദ്, ഫൈസൽ, പിടിഎ പ്രസിഡ ന്റ്റ് ജലീൽ കുന്നുംപുറത്ത്, എം പിടിഎ അധ്യക്ഷ സാജിത അബൂബക്കർ, സിനി ഐസക് എന്നിവർ നേതൃത്വം നൽകി.



Comments
Post a Comment