Posts

സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ ക്രിസ്മസ് സന്ദേശ റാലി ജിംഗിൾ ബെൽസ് നടത്തി.

Image
  കൂരാച്ചുണ്ട് :  ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൗൺ കാരൾ നടന്നു. പള്ളികളിൽ ഇന്ന് പാതിരാത്രി തിരുപ്പിറവിച്ചടങ്ങുകളും കുർബാനയും നടക്കും. പള്ളികളിൽ പുൽക്കൂടുകൾ ഒരുങ്ങിക്കഴിഞ്ഞു. സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ ക്രിസ്മസ് സന്ദേശ റാലി ജിംഗിൾ ബെൽസ് നടത്തി. സാന്ത സൈക്കിൾ റാലി, ക്രിസ്മ‌സ് സന്ദേശ വിളംബര റാലിയും നടന്നു. വികാരി ഫാ.വിൻസൻ്റ് കണ്ടത്തിൽ, അസി.വികാരി ഫാ.ജോയൽ കുമ്പുക്കൽ, ട്രസ്റ്റിമാരായ ആന്റോ മന്തം കോലിൽ, ജോസ് കിഴക്കുംപുറത്ത്, ബേബി മംഗലത്ത്, ബാബു ചിലമ്പിക്കുന്നേൽ, സെക്രട്ടറി ബോബൻ പുത്തൂരാൻ എന്നിവർ നേതൃത്വം നൽകി. കൂരാച്ചുണ്ട് ഫൊറോന പള്ളി കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ കാരൾ, ഫ്ലാഷ് മോബ്, സാന്താ നൃത്തം എന്നിവ നടത്തി. ✒️ Joby Mathew   🎥 Sinto Jose & Papaya Studio

വടകരയിൽ റോഡരികിൽ നിർത്തിയിട്ട കാരവനിൽ 2 മൃതദേഹങ്ങൾ

Image
കാരവനിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; മരിച്ചവരെ തിരിച്ചറിഞ്ഞു വടകര : കരിമ്പനപാലത്ത് റോഡരികിൽ നിർത്തിയിട്ട കാരവനിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. രാവിലെ മുതൽ റോഡരികിൽ വാഹനം നിർത്തിയിട്ട നിലയിലായിരുന്നു. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  വാഹനത്തിന്റ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു.ഇതിന് ശേഷമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വാഹനം ഏറെ നേരമായി റോഡിൽ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.  പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ.

ഇന്ന് ദേശീയ കർഷക ദിനം.. കൃഷി വരുമാനം മാത്രമല്ല; സജിക്ക് അഭിമാനം കൂടിയാണ്

Image
✍🏿 നിസാം കക്കയം കൂരാച്ചുണ്ട്: കർഷകനാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നയാളാണ് കൂരാച്ചുണ്ട് കല്ലാനോട് കടുകൻമാക്കൽ സജി മാത്യു. പൂർവികർ പകർന്നു നൽകിയ പരമ്പരാഗത കൃഷി രീതി തുടരുന്നതിനൊപ്പം കൃഷിയിൽ വ്യത്യസ്തത ആഗ്രഹിക്കുന്ന കർഷകനുമാണിദ്ദേഹം. ഒരേ പറമ്പിൽ തന്നെ വ്യത്യസ്ത കൃഷി രീതികൾ ഒരുമിച്ച് ചെയ്യുന്ന സമ്മിശ്ര കൃഷി രീതിയാണ് സജിയുടേത്. ഇരുനൂറോളം തെങ്ങും,വ്യത്യസ്ത ജാതി മരങ്ങളുമുണ്ട്. വർഷത്തിൽ അഞ്ച് ക്വിന്റലോളം ജാതി വിളവെടുപ്പുണ്ടാകും. മലയോര കുടിയേറ്റ മണ്ണിൽ പഴ കൃഷിക്ക് പ്രാമുഖ്യം കൊടുത്ത് വിജയം കൈവരിച്ച കർഷകനാണ് ഇദ്ദേഹം. നാടനും വിദേശിയുമായി  വ്യത്യസ്ത പഴ വർഗങ്ങളാൽ സമ്പുഷ്ടമാണ് കൃഷിയിടം. എട്ടേക്കർ തോട്ടത്തിൽ മാങ്കോസ്റ്റിൻ, റംബൂട്ടാൻ, പുലോസാൻ,ഡ്രാഗൺ ഫ്രൂട്ട്, സാന്തോൾ, അബിയു, വിവിധയിനം നാരകങ്ങൾ, ഓറഞ്ച്, മാവ്, സപ്പോട്ട,തുടങ്ങിയ പഴ വർഗ്ഗങ്ങൾ കൃഷിയിടത്തിൽ കാണാം.മാങ്കോസ്റ്റിനും, റംബൂട്ടാനും, പുലോസാനും,ഡ്രാഗൺ ഫ്രൂട്ടും വാണിജ്യാടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നത്.കയറ്റുമതി കമ്പനികൾക്കും സജി പഴങ്ങൾ നൽകുന്നുണ്ട്. കാർഷിക മേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തി ബഡ്ഡ് ചെയ്ത് പുതിയ ഇനം വിളകൾ ഉത്പാദിപ്പിക്കുകയാണ് ഈ കർഷക...

തോണിക്കടവ് ലൈറ്റ് ഫെസ്റ്റ് :ഒരുക്കങ്ങൾ പൂർത്തിയായി

Image
കൂരാച്ചുണ്ട് : ജലസേചന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം കേന്ദ്രത്തിൽ നടത്തുന്ന ലൈറ്റ് ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. ക്രിസ്തുമസ് -പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 25 മുതൽ ജനുവരി മൂന്ന് വരെയാണ് മേഖലയിൽ ദീപാലങ്കൃതമായ ലൈറ്റ് ഫെസ്റ്റ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് തോണിക്കടവ് ടൂറിസം മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ കെ.എം.സച്ചിൻദേവ് എം.എൽ.എ, വൈസ് ചെയർമാനും ജില്ലാ കലക്ടറുമായ സ്നേഹിൽ കുമാർ സിംഗ്, കൺവീനറും കുറ്റാടി ജലസേചന പദ്ധതിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ഷാലു സുധാകരൻ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട എന്നിവർ അറിയിച്ചു. ലൈറ്റ് ഫെസ്റ്റിൻ്റെ ഭാഗമായി തോണിക്കടവ് ടൂറിസം കേന്ദ്രം രാത്രി എട്ട് വരെ പ്രവർത്തിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു

Image
കോഴിക്കോട് സിറ്റിയിൽ ഡിസംബർ 26 നും കോഴിക്കോട് റൂറൽ ജില്ലയിൽ ഡിസംബർ 31നും ഇ ലേലം നടക്കുന്നു കോഴിക്കോട് സിറ്റി കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവിൽ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 63 വാഹനങ്ങൾ www.ecommerce.com മുഖേന ഡിസംബർ 26 ന് രാവിലെ 11 മണി മുതൽ വൈകീട്ട് 4.30 വരെ ഓൺലൈനായി ഇ-ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 25 വരെ ബന്ധപ്പെട്ടസ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടെ പകൽ 10 മുതൽ അഞ്ച് വരെ വാഹനങ്ങൾ പരിശോധിക്കാം. ഫോൺ - 0495 2722673. കോഴിക്കോട് റൂറൽ ജില്ല കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാർഡിലുമായി അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവിൽ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമമായ 68 വാഹനങ്ങൾ www.mstcecommerce.com മുഖേന ഡിസംബർ 31 ന് രാവിലെ 11 മണി മുതൽ വൈകീട്ട് നാല് വരെ ഓൺലൈനായി ഇ-ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 31 വരെ ബന്ധപ്...

ഏഷ്യൻ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികൾക്കെതിരെ നോർക്കയുടെ ജാഗ്രതാ നിർദേശം

Image
കോഴിക്കോട് : തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൈബർ കുറ്റകൃത്യ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന്  മുന്നറിയിപ്പ്. വ്യാജ ജോലികൾ വാഗ്‌ദാനം ചെയ്ത് പ്രവർത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്നാണ് നോർക്ക ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തായ്ല‌ാൻഡ്, കംബോഡിയ, ലാവോസ്, മ്യാൻമർ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. കോൾ സെൻ്റർ, ക്രിപ്റ്റോ കറൻസി, ബാങ്കിംഗ്, ഷെയർ മാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ പേരിലാണ് തൊഴിൽ തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്‌തികകളിലേക്ക് സാമൂഹിക മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയും ഏജന്റുമാർ മുഖേനയുമാണ് ഇവർ തൊഴിൽ അന്വേഷകരെ കെണിയിൽ വീഴ്ത്തുന്നത്. ടെലികോളർ, ഡാറ്റാ എൻട്രി തുടങ്ങിയ ജോലികൾക്കായി വലിയ ശമ്പളവും ഹോട്ടൽ ബുക്കിംഗും റിട്ടേൺ എയർ ടിക്കറ്റുകളും വിസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സ്ഥാപനങ്ങളുമായി ...

പോളിക്ലിനിക് വേണം മന്ത്രിക്കുമുന്നിൽ പരാതിയുമായി ക്ഷീരകർഷകർ

Image
✒️ നിസാം കക്കയം   കൂരാച്ചുണ്ട്:  ബാലുശ്ശേരി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യാൻ കല്ലാനോട്ടെത്തിയ സംസ്ഥാന ക്ഷീരവികസന-മൃഗ ക്ഷേമ മന്ത്രി ജെ.ചിഞ്ചുറാണിക്കു മുന്നിൽ പരാതിയുടെ കെട്ടഴിച്ച് ക്ഷീരമേഖലയിലെ അവാർഡ് ജേതാക്കളും കർഷകരും. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ സർക്കാർ മൃഗാശുപത്രി പോളിക്ലിനിക്കായി ഉയർത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യമാണ് കർഷകർ മന്ത്രിക്കുമുന്നിൽ ഉന്നയിച്ചത്. കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനുസമീപം പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിത്യേന ഒട്ടേറെപ്പേരെത്തുന്നുണ്ട്. കൂരാച്ചുണ്ടിലെയും സമീപപ്രദേശങ്ങളിലെയും ക്ഷീരകർഷകരുൾപ്പെടെ യുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഒട്ടേറെ പശു, പന്നി, കോഴി ഫാമുകളുള്ള മേഖലയായിട്ടും ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ മൃഗാശുപത്രിയിലില്ല. ബാലുശ്ശേരി ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന മേഖലയും കൂരാച്ചുണ്ടാണ്. കക്കയമുൾപ്പെടെ മലയോരമേഖലയിലുള്ള കർഷകർ മിക്കപ്പോഴും കിലോമീറ്ററുകളപ്പുറമുള്ള പേരാമ്പ്രയിലെ പോളിക്ലിനിക്കിനെ ആശ്രയിക്കേണ്ട സാഹചര്യം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. മിൽമ മലബാർ യൂണിയനിലെ മികച്ച ക്ഷീരകർഷക അവാർഡ് ജേതാവായ കീർത്തി റാണി, ബാ  ലുശ്ശേരി ബ്ലോക്കിൽ...