പോളിക്ലിനിക് വേണം മന്ത്രിക്കുമുന്നിൽ പരാതിയുമായി ക്ഷീരകർഷകർ



✒️നിസാം കക്കയം 

കൂരാച്ചുണ്ട്:  ബാലുശ്ശേരി ബ്ലോക്ക് ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യാൻ കല്ലാനോട്ടെത്തിയ സംസ്ഥാന ക്ഷീരവികസന-മൃഗ ക്ഷേമ മന്ത്രി ജെ.ചിഞ്ചുറാണിക്കു മുന്നിൽ പരാതിയുടെ കെട്ടഴിച്ച് ക്ഷീരമേഖലയിലെ അവാർഡ് ജേതാക്കളും കർഷകരും.

കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ സർക്കാർ മൃഗാശുപത്രി പോളിക്ലിനിക്കായി ഉയർത്തണമെന്ന ഏറെക്കാലമായുള്ള ആവശ്യമാണ് കർഷകർ മന്ത്രിക്കുമുന്നിൽ ഉന്നയിച്ചത്.

കൂരാച്ചുണ്ട് വില്ലേജ് ഓഫീസിനുസമീപം പ്രവർത്തിക്കുന്ന ആശുപത്രിയിൽ നിത്യേന ഒട്ടേറെപ്പേരെത്തുന്നുണ്ട്. കൂരാച്ചുണ്ടിലെയും സമീപപ്രദേശങ്ങളിലെയും ക്ഷീരകർഷകരുൾപ്പെടെ യുള്ളവർ ആശ്രയിക്കുന്ന ആശുപത്രിയാണിത്.

ഒട്ടേറെ പശു, പന്നി, കോഴി ഫാമുകളുള്ള മേഖലയായിട്ടും ഇതിനനുസരിച്ചുള്ള സൗകര്യങ്ങൾ മൃഗാശുപത്രിയിലില്ല.

ബാലുശ്ശേരി ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാലളക്കുന്ന മേഖലയും കൂരാച്ചുണ്ടാണ്. കക്കയമുൾപ്പെടെ മലയോരമേഖലയിലുള്ള കർഷകർ മിക്കപ്പോഴും കിലോമീറ്ററുകളപ്പുറമുള്ള പേരാമ്പ്രയിലെ പോളിക്ലിനിക്കിനെ ആശ്രയിക്കേണ്ട സാഹചര്യം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു. മിൽമ മലബാർ യൂണിയനിലെ മികച്ച ക്ഷീരകർഷക അവാർഡ് ജേതാവായ കീർത്തി റാണി, ബാ 
ലുശ്ശേരി ബ്ലോക്കിൽ ഈ വർഷം ഏറ്റവുംകൂടുതൽ പാലളന്ന യുവ കർഷകനുള്ള പുരസ്കാരംനേടിയ ദീപു അബ്രഹാം കിഴക്കേനത്ത് എന്നിവരാണ് മന്ത്രിക്ക് നിവേദംനം നൽകിയത്.

കൂരാച്ചുണ്ട് മൃഗാശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും, പോളിക്ലിനിക്കായി ഉയർത്തണമെന്നുമ ഭ്യർഥിച്ച് സി.പി.ഐ. കൂരാച്ചുണ്ട് ബ്രാഞ്ച് മന്ത്രിക്ക് നിവേദനം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി