ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു
കോഴിക്കോട് സിറ്റിയിൽ ഡിസംബർ 26 നും കോഴിക്കോട് റൂറൽ ജില്ലയിൽ ഡിസംബർ 31നും ഇ ലേലം നടക്കുന്നു
കോഴിക്കോട് സിറ്റി
കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവിൽ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 63 വാഹനങ്ങൾ www.ecommerce.com മുഖേന ഡിസംബർ 26 ന് രാവിലെ 11 മണി മുതൽ വൈകീട്ട് 4.30 വരെ ഓൺലൈനായി ഇ-ലേലം നടത്തും.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 25 വരെ ബന്ധപ്പെട്ടസ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടെ പകൽ 10 മുതൽ അഞ്ച് വരെ വാഹനങ്ങൾ പരിശോധിക്കാം. ഫോൺ - 0495 2722673.
കോഴിക്കോട് റൂറൽ ജില്ല
കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാർഡിലുമായി അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവിൽ അന്വേഷണവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമമായ 68 വാഹനങ്ങൾ www.mstcecommerce.com മുഖേന ഡിസംബർ 31 ന് രാവിലെ 11 മണി മുതൽ വൈകീട്ട് നാല് വരെ ഓൺലൈനായി ഇ-ലേലം നടത്തും. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 31 വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വാഹനങ്ങൾ പരിശോധിക്കാം. ഫോൺ - 0496 2523031.

Comments
Post a Comment