സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ ക്രിസ്മസ് സന്ദേശ റാലി ജിംഗിൾ ബെൽസ് നടത്തി.



 കൂരാച്ചുണ്ട് :  ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൗൺ കാരൾ നടന്നു. പള്ളികളിൽ ഇന്ന് പാതിരാത്രി തിരുപ്പിറവിച്ചടങ്ങുകളും കുർബാനയും നടക്കും. പള്ളികളിൽ പുൽക്കൂടുകൾ ഒരുങ്ങിക്കഴിഞ്ഞു.

സെന്റ് തോമസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ടിൽ ക്രിസ്മസ് സന്ദേശ റാലി ജിംഗിൾ ബെൽസ് നടത്തി. സാന്ത സൈക്കിൾ റാലി, ക്രിസ്മ‌സ് സന്ദേശ വിളംബര റാലിയും നടന്നു. വികാരി ഫാ.വിൻസൻ്റ് കണ്ടത്തിൽ, അസി.വികാരി ഫാ.ജോയൽ കുമ്പുക്കൽ, ട്രസ്റ്റിമാരായ ആന്റോ മന്തം കോലിൽ, ജോസ് കിഴക്കുംപുറത്ത്, ബേബി മംഗലത്ത്, ബാബു ചിലമ്പിക്കുന്നേൽ, സെക്രട്ടറി ബോബൻ പുത്തൂരാൻ എന്നിവർ നേതൃത്വം നൽകി.

കൂരാച്ചുണ്ട് ഫൊറോന പള്ളി കെസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗൺ കാരൾ, ഫ്ലാഷ് മോബ്, സാന്താ നൃത്തം എന്നിവ നടത്തി.

✒️Joby Mathew 
🎥 Sinto Jose & Papaya Studio

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി