വളർത്തുമൃഗങ്ങൾക്ക് സുരക്ഷാവലയം: കൂരാച്ചുണ്ട് പഞ്ചായത്തിൽ പേവിഷബാധ പ്രതിരോധ ക്യാമ്പുകൾ ആരംഭിച്ചു

 


പ്രതിരോധ യജ്ഞത്തിന് തുടക്കമായി

കൂരാച്ചുണ്ട്:  മൃഗസംരക്ഷണ വകുപ്പിന്റെയും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന നാലാം ഘട്ട പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്‌ഞത്തിന് തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ്‌ സിനി ജിനോ നിർവ്വഹിച്ചു.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം

ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി അബ്രാഹം പുല്ലംകുന്നേൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോസ് വെളിയത്ത്, റസീന യൂസഫ്, ബിന്ദു കുര്യൻ ആനിക്കാട്ട്, വെറ്റിറിനറി സർജൻ ഡോ. കാർത്തിക കെ.വി, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഷണ്മുഖൻ മണി എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

ക്യാമ്പുകൾ വിവിധ വാർഡുകളിലേക്ക് 

വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് വളർത്തുമൃഗങ്ങൾക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ തങ്ങളുടെ വളർത്തുമൃഗങ്ങൾക്ക് കൃത്യമായി വാക്സിൻ നൽകി പദ്ധതിയുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി