കൂരാച്ചുണ്ട്: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നരിനട കുഴിപറമ്പിൽ ഷിനോജിൻ്റെ മകൻ സിദ്ധാർഥ് (24) ആണ് അപകടത്തിൽപ്പെട്ടത്. കൂരാച്ചുണ്ട് - കൂട്ടാലിട റോഡിൽ കോളനിമുക്ക് ഇറക്കത്തിൽ കഴിഞ്ഞദിവസം (ശനിയാഴ്ച) രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്. കോഴിക്കോട് വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരനാണ്.കഴിഞ്ഞദിവസം രാത്രി ജോലിക്കായി കോഴിക്കോട് എയർപോർട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോളനിമുക്ക് ഇറക്കത്തിൽ വെച്ച് യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആളൊഴിഞ്ഞതും കാടുപിടിച്ചതുമായ ഭാഗമായതിനാൽ രാത്രിയിൽ അപകടം നടന്ന വിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഷിനോജിൻ്റെയും കൂരാച്ചുണ്ട് മോഡേൺ ടൈലറിംഗ് ഷോപ്പ് നടത്തുന്ന സുധയുടെയും ഏക മകനായിരുന്നു മരിച്ച സിദ്ധാർഥ്.. ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ റോഡിലൂടെ നടന്നുപോയ പെൺകുട്ടിയ...
കൂരാച്ചുണ്ട്: മാങ്ങ പറിക്കുന്നതിനിടെ 11 കെ വി ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി പിണക്കാട്ട് ബിജോ ജോർജ് (50) ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) വൈകുന്നേരം നാല് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. വട്ടച്ചിറയിലുള്ള തൊട്ടടുത്ത ബന്ധുവീട്ടിലെ പറമ്പിൽ വെച്ച് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ തോട്ടി അബദ്ധത്തിൽ സമീപത്തു കൂടെ കടന്നുപോകുന്ന ഇലക്ട്രിക് ലൈനിൽ തട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ശക്തമായ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ ബിജോയെ ഉടൻ തന്നെ പരിസരവാസികളും ബന്ധുക്കളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തരമായി പേരാമ്പ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിരുന്നു. പരേതനായ പിണക്കാട്ട്ജോർജിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ : സിസി (തിരുവമ്പാടി ചാരുപ്ലാക്കൽ കുടുംബാംഗമാണ്) മക്കൾ: ഇവാൻസ്, ഇവ്ലിൻ. സഹോദരങ്ങൾ: ബിജു, ബീന (കിഴക്കുംപുറത്ത്), സിസ്റ്റർ ...
കൂരാച്ചുണ്ട്: പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ അത്ഭുതകരമായ രക്ഷപ്പെടൽ. പെരുവണ്ണാമൂഴിക്ക് സമീപമാണ് അപകടമുണ്ടായത്. ചെമ്പനോടയിൽ പോയി വരികയായിരുന്നു പെരുവണ്ണാമൂഴി എത്തിയപ്പോഴാണ് ഈ അപകടം സംഭവിക്കുന്നത്. ഫാ. വിൻസെന്റ് കണ്ടത്തിൽ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ പെട്ടെന്ന് കാട്ടുപന്നി ചാടുകയായിരുന്നു. പന്നിയെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് വെട്ടിച്ചതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ കൊക്കയിലേക്ക് മറിഞ്ഞുപോവുകയുമായിരുന്നു. അപകടത്തിൽ കാറിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ കാർ കൊക്കയിലേക്ക് മറിഞ്ഞെങ്കിലും ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ് ഫാ. വിൻസെന്റ് പരിക്കുകൾ ഒന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. രാത്രിയുടെ ഏകാന്തതയിൽ നടന്ന ഈ അപകടവിവരമറിഞ്ഞ് വലിയ ആശങ്കയിലായ ഇടവക ജനങ്ങളും നാട്ടുകാരും അച്ചന് പരിക്കുകളില്ലെന്നറിഞ്ഞ ആശ്വാസത്തിലാണ്.
Comments
Post a Comment