ചെമ്പ്ര അങ്ങാടിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു
ചെമ്പ്ര: ചെമ്പ്ര അങ്ങാടിക്ക് സമീപം ഇന്നലെ രാത്രി വൈകി ഉണ്ടായ വാഹന അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരന് പരിക്ക്. ചെമ്പ്ര സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം നടന്നത്.
രണ്ടു ദിശയിൽ വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികൾ നൽകുന്ന പ്രാഥമിക വിവരം. ഇടിയുടെ ശക്തിയിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ബൈക്ക് യാത്രക്കാരിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റു.

Comments
Post a Comment