ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിൽ ശാസ്ത്രകൗതുകമൊരുക്കി ഉപജില്ലാ ശാസ്ത്ര മേള; സംഘാടകരെ അഭിനന്ദിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്



സംഘാടക മികവിൽ തിളങ്ങി ചെമ്പനോട

ചെമ്പനോട: പേരാമ്പ്ര ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയ്ക്ക് ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിൽ ഉജ്ജ്വല സമാപനം. സംഘാടന മികവുകൊണ്ടും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തം കൊണ്ടും മേള ശ്രദ്ധേയമായി. മേള വിജയകരമായി പൂർത്തിയാക്കാൻ പ്രയത്നിച്ച  സ്കൂൾ മാനേജ്‌മെന്റിനും സ്വാഗതസംഘത്തിനും അധ്യാപകർക്കും മറ്റ് സംഘാടകർക്കും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

പ്രൗഢഗംഭീരമായ ഉദ്ഘാടനം 

മേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ എച്ച്.എം. ശ്രീമതി ഷീന ജോർജ്ജ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഡൊമിനിക് മുട്ടത്തുകുടിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി തോമസ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിൻസി മനോജ്, മൂന്നാം വാർഡ് മെമ്പർ ശ്രീ. ജിനീഷ് കല്ലുംപുറത്ത്, പേരാമ്പ്ര എ.ഇ.ഒ. ശ്രീ. യൂസഫ് നടുവണ്ണൂർ, ഫെസ്റ്റിവൽ കമ്മിറ്റി ചെയർപേഴ്സൺ ഡോ. ആബിത പുതുശ്ശേരി, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ശ്രീ. പി. രാമചന്ദ്രൻ, പേരാമ്പ്ര എസ്.എസ്. കൺവീനർ ശ്രീ. ദിനേഷ് കുമാർ ടി.കെ., എച്ച്.എസ്. പി.ടി.എ. പ്രസിഡന്റ് ശ്രീ. തോമസ് വി.ടി., യു.പി.എസ്. പി.ടി.എ. പ്രസിഡന്റ് ശ്രീ. ലിബു തോമസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. സെന്റ് ജോസഫ്സ് എ.യു.പി.എസ്. എച്ച്.എം. ശ്രീമതി ത്രേസ്യാമ്മ ഇ.എം. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

സമാപനവും സമ്മാനദാനവും

വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്കുള്ള സമ്മാനദാനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിജി ഷിജു നിർവ്വഹിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജിതേഷ് മുതുകാട് ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരുന്നു. സംഘാടക സമിതി പ്രതിനിധി ശ്രീ. സജി മാത്യു നന്ദി പറഞ്ഞു.

ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ച മേള, സംഘാടനത്തിലെ കൃത്യത കൊണ്ടും പ്രാദേശിക കൂട്ടായ്മ കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി