തൂങ്ങിമരിക്കാൻ ശ്രമിച്ചയാൾ കയർ പൊട്ടി താഴെവീണ് ദാരുണാന്ത്യം

 


കുടിയാൻമല: ആത്മഹത്യാ ശ്രമത്തിനിടെ കയർ പൊട്ടി താഴെ വീണ് യുവാവിന് ദാരുണാന്ത്യം. വെള്ളാട് ആശാൻകവല തലക്കൽ സ്വദേശി സി.ബി. റിജു (34) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.

വീട്ടിനുള്ളിൽ കയറിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയർ പൊട്ടി കടുത്ത ആഘാതത്തിൽ നിലത്തേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ റിജു സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച മോഷണവുമായി ബന്ധപ്പെട്ട് റിജുവിനെതിരെ പോലീസ് കേസെടുത്തിരുന്നതായി പറയപ്പെടുന്നു. കേസിൽ പ്രതിയായതിനെ തുടർന്നുണ്ടായ  മാനസിക സമ്മർദ്ദവും, പൊലീസിനെയും സമൂഹത്തെയും നേരിടാനുള്ള ഭയവുമാണ് യുവാവിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ  പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി