അർധരാത്രിയിലെ അപകടം അറിഞ്ഞത് നേരം പുലർന്നപ്പോൾ ബൈക്ക് മരത്തിലിടിച്ച് 26കാരൻ മരിച്ചു

 


തൃശൂർ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 26കാരന് ദാരുണാന്ത്യം. പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ കൊട്ടേക്കാട് കണ്ണന്റെ മകൻ അഖിൽ (26) ആണ് മരിച്ചത്. പൊയ്യ കൈതച്ചിറയിൽ അർധരാത്രിയോടെയായിരുന്നു അപകടം നടന്നത്.

അർധരാത്രി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തായതിനാലും അർധരാത്രിയായതിനാലും അപകട വിവരം ആരും ഉടനടി അറിഞ്ഞിരുന്നില്ല.

രാവിലെ ഏഴുമണിയോടെയാണ് വഴിയാത്രക്കാരായ നാട്ടുകാർ അഖിൽ മരിച്ചുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് പോലീസും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മാള ഹെറിറ്റേജ് റോയൽ എൻഫീൽഡ് ഷോറൂമിലെ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച അഖിൽ. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി