20 കാരിയെ കുത്തി കൊലപ്പെടുത്തി പ്രണയത്തിൽ നിന്നും പിന്മാറിയതാണ് കാരണമെന്ന് സൂചന
പത്തനംതിട്ട: ജോലിയിൽ പ്രവേശിച്ച് രണ്ടാഴ്ച മാത്രം പിന്നിടുമ്പോൾ റിസോർട്ടിൽ വെച്ച് യുവതിക്ക് ദാരുണാന്ത്യം. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റും കുളത്തൂപ്പുഴ സ്വദേശിനിയുമായ ദിൻഷയാണ് (20) കുത്തേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ സുഹൃത്തായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ മാരാമണിലെ റിസോർട്ടിലെത്തിയ പ്രതി, റിസപ്ഷനിൽ ജോലിലുണ്ടായിരുന്ന ദിൻഷയുമായി സംസാരിക്കുന്നതിനിടയിൽ പ്രകോപിതനായി ആക്രമിക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. പ്രണയബന്ധത്തിലെ തർക്കങ്ങളും പിന്മാറ്റവുമാകാം കൊലപാതകത്തിന് കാരെന്നാണ് പൊലീസിന്റെ പ്രാതിമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ വിശദമായ അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.
സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ച ഒരു പെൺകുട്ടിയുടെ ജീവനാണ് ഇത്തരത്തിൽ പെട്ടെന്ന് പൊലിഞ്ഞുപോയത്. നാട്ടിലും ജോലിസ്ഥലത്തും ഒരുപോലെ വിഷമമുണ്ടാക്കിയ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് ഏവരും.
കൂടുതൽ വാർത്തകൾക്കായി കൂരാച്ചുണ്ട് ന്യൂസ് സന്ദർശിക്കുക.

Comments
Post a Comment