കൂരാച്ചുണ്ട്, ചക്കിട്ടപാറ മലയോര മേഖലയിൽ പ്രകൃതിയുടെ താണ്ഡവം: കൃഷിയിടങ്ങൾ വെള്ളത്തിനടിയിൽ; മണ്ണടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ടു .

 


കൂരാച്ചുണ്ട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.കൂരാച്ചുണ്ട്  ഒന്നാം വാർഡായ കരിമ്പനകുഴി താഴെ പ്രദേശത്ത് തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കും വെള്ളം കയറി. തോടുകൾ കരകവിഞ്ഞതും തുടർച്ചയായ മഴയുമാണ് കാരണമായി നാട്ടുകാർ പറയുന്നത്. ഇതോടെ കൃഷിയിടങ്ങളിലെ വിളവുകൾക്ക് വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തണമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സാഹചര്യം വിലയിരുത്താൻ വാർഡ് മെമ്പർ സ്ഥലം സന്ദർശിച്ചു.

​കല്ലാനോട് എട്ടാം വാർഡിലെ തുവ്വക്കടവ് സ്റ്റേഡിയത്തിന് താഴെയുള്ള റോഡിൽ തറയിൽ കുഞ്ഞുമോന്റെ വീടിന്റെ സൈഡിലെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. പത്താം വാർഡിലെ അച്ചാർ കമ്പനി മണ്ണൂപ്പൊയിൽ റോഡിലും മതിൽ ഇടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് റോഡിലെ കല്ലും മണ്ണും നീക്കം ചെയ്തതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി