കിടപ്പുമുറിയിൽ ഭാര്യയെയും കാമുകനേയും കണ്ടു; ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച് ഭർത്താവും നാട്ടുകാരും

 


ഝാൻസി (ഉത്തർപ്രദേശ്): ഭർത്താവിന് രാത്രിയിൽ പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി കാമുകനെ കിടപ്പറയിൽ എത്തിച്ച് സല്ലപിച്ചിരുന്ന യുവതിയും കാമുകനും ഒടുവിൽ കയ്യോടെ പിടിയിലായി. ഉത്തർപ്രദേശിലെ ഝാൻസിയിൽ ചിരാഗാവ് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ തലാംബ്പുര മൊഹല്ലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കട്ടിലിൽ ഒന്നിച്ചു കണ്ട യുവതിയെയും കാമുകനെയും, വസ്ത്രം ധരിക്കാൻ പോലും അനുവദിക്കാതെ ഭർത്താവും നാട്ടുകാരും ചേർന്ന് നിർബന്ധിച്ച് അവിടെ വെച്ച് തന്നെ വിവാഹം കഴിപ്പിച്ചു. ഓഗസ്റ്റ് 23 രാത്രിയിലാണ് സംഭവം.

​തലാംബ്പുര സ്വദേശിയായ രാജേഷ് പ്രജാപതിയും അഭിലാഷയും തമ്മിൽ 2026 ജൂൺ 24-നാണ് വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ ഭർത്താവിന് സംശയം തോന്നിത്തുടങ്ങി. രാത്രികാലങ്ങളിൽ ഭർത്താവിന് വീര്യം കൂടിയ ഉറക്കഗുളികകൾ പാനീയങ്ങളിൽ കലർത്തി നൽകി ഉറക്കിയ ശേഷമായിരുന്നു ഭാര്യ കാമുകനുമായി മണിക്കൂറുകളോളം സല്ലപിച്ചിരുന്നത്. ഓഗസ്റ്റ് 19-ന് വീട്ടിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സ്വർണാഭരണങ്ങൾ കാണാതായതോടെയാണ് സംശയം കൂടുതൽ ശക്തമായത്. ആഭരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഭാര്യ പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയത്. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ആഭരണങ്ങൾ യുവതി കാമുകന് കൈമാറിയതാണെന്ന് വ്യക്തമായത്.

​കഴിഞ്ഞ ദിവസം ഭർത്താവിന് നൽകാനായി യുവതി വീണ്ടും ഉറക്കഗുളിക കലർത്തിയ പാനീയവുമായി എത്തിയെങ്കിലും, സംശയം തോന്നിയ ഭർത്താവ് ഇത് കുടിക്കാതെ കുടിച്ച് ഉറങ്ങിയതായി അഭിനയിക്കുകയായിരുന്നു. ഭർത്താവ് ആഴത്തിൽ ഉറങ്ങിയെന്ന് കരുതി യുവതി രാത്രി വൈകി കാമുകനെ വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തി. കാമുകൻ അകത്തുകയറി വാതിലടച്ച ഉടൻ തന്നെ രാജേഷ് അയൽവാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു.

​തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് വീട് വളയുകയും കിടപ്പുമുറിയുടെ വാതിൽ ബലമായി തുറന്ന് ഇരുവരെയും   കയ്യോടെ പിടികൂടുകയും ചെയ്തു. പ്രകോപിതരായ നാട്ടുകാരും ഭർത്താവും ചേർന്ന് ഇവരെ വസ്ത്രം പോലും മാറുവാൻ അനുവദിക്കാതെ മുറിക്കുള്ളിൽ വെച്ച് തന്നെ സിന്ദൂരം ചാർത്തിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകുന്നതിന് പകരം വിചിത്രമായ ഈ ശിക്ഷാവിധിയോടെയാണ് നാട്ടുകാർ പ്രശ്നം അവസാനിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി