മണ്ണിൽ പൊന്നുവിളയിച്ച കഠിനാധ്വാനത്തിന് ആദരം ; കേരകേസരി ജേതാവ് കെ.കെ. സേവ്യറിനെ യു.ഡി.എഫ് ആദരിച്ചു
ചക്കിട്ടപാറ: സംസ്ഥാന കാർഷിക വികസന-കർഷകക്ഷേമ വകുപ്പിന്റെ 2025-ലെ മികച്ച നാളികേര കർഷകനുള്ള 'കേരകേസരി' അവാർഡ് കരസ്ഥമാക്കിയ പൂഴിത്തോട് സ്വദേശി കെ.കെ. സേവ്യർ കാര്യാവിലിനെയും ഭാര്യ ആലീസിനെയും യു.ഡി.എഫ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ശാസ്ത്രീയമായ കൃഷിരീതികളിലൂടെയും കഠിനാധ്വാനത്തിലൂടെയും നാളികേര ഉൽപ്പാദനരംഗത്ത് മാതൃകാപരമായ നേട്ടം കൈവരിച്ചാണ് സേവ്യർ സംസ്ഥാനതലത്തിലെ ഈ പരമോന്നത പുരസ്കാരത്തിന് അർഹനായത്. പ്രാദേശിക കർഷകർക്കും ഗ്രാമത്തിനും വലിയ അഭിമാനമായി മാറിയ ഇരുവരുടെയും നേട്ടത്തെ ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ പ്രകീർത്തിച്ചു.
ചടങ്ങിൽ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജോസ്കുട്ടി കടപ്പൂർ, യു.ഡി.എഫ് ചക്കിട്ടപാറ മണ്ഡലം ചെയർമാൻ ജോർജ് മുക്കൊള്ളിൽ, കൺവീനർ ആവള ഹമീദ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പാപ്പച്ചൻ കൂനംതടം, ബ്ലോക്ക് സെക്രട്ടറി തോമസ് ആനത്താനം, കേരള കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഡി. മത്തായി, പ്രകാശ് മുള്ളൻകുഴി, തമ്പാൻ കാവുങ്കൽ എന്നിവർ പങ്കെടുത്തു സംസാരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.

Comments
Post a Comment