കിണറിന് സമീപം കണ്ടപ്പോൾ നാട്ടുകാർ മടക്കി അയച്ചു; മണിക്കൂറുകൾക്കകം യുവാവിൻറെ വിയോഗം അതെ കിണറ്റിൽ.

 


കറുകച്ചാൽ: ബസ് സ്റ്റാൻഡിന് സമീപത്തെ കിണറ്റിനുള്ളിൽ മല്ലപ്പള്ളി സ്വദേശിയായ 28-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആനിക്കാട് മാടപ്പാട്ട് റെജിയുടെ മകൻ ജ്യോതിസ് മാത്യു (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം പുറംലോകമറിയുന്നത്.

​ഏതാനും ദിവസങ്ങൾക്ക് മുൻപും ജ്യോതിസ് ഈ കിണറിന് സമീപം നിൽക്കുന്നത് നാട്ടുകാരുടെയും വ്യാപാരികളുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്തോ പന്തികേട് തോന്നിയതിനെ തുടർന്ന് അന്ന് ഇവർ ഇടപെട്ട് യുവാവിനെ ഇവിടെനിന്ന് സംസാരിച്ച് മടക്കി അയക്കുകയായിരുന്നു.

​വെള്ളിയാഴ്ച രാവിലെ 9.30-ഓടെ ജ്യോതിസ് കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപത്തുകൂടെ നടന്നുപോകുന്നത് പ്രദേശത്തെ ചില വ്യാപാരികൾ വീണ്ടും കണ്ടിരുന്നു. പിന്നീട് കിണറിന്റെ മുകൾഭാഗത്തെ ഗ്രില്ല് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വ്യാപാരികൾക്കും നാട്ടുകാർക്കും സംശയം തോന്നിയത്. തുടർന്ന് കിണറ്റിലേക്ക് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

​ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

​പെട്ടെന്നുണ്ടായ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ജ്യോതിസിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി