പരമ്പരാഗത രുചികളും ഔഷധക്കൂട്ടുകളുമായി കൂരാച്ചുണ്ട് പഞ്ചായത്ത് കുടുംബശ്രീ; കർക്കടക ഫെസ്റ്റ് ശ്രദ്ധേയമായി

 


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, ജെൻഡർ റിസോഴ്സ് സെന്റർ (GRC), ഫുഡ് ന്യൂട്രിഷൻ ഹെൽത്ത് ആൻഡ് വാഷ് (FNHW) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഉദ്ഘാടനം  V T സൂരജ് എം.എൽ.എ നിർവ്വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സുനിത ജോബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ മുഖ്യാതിഥിയായിരുന്നു.

​കർക്കടക മാസത്തിന്റെ പ്രത്യേകതകൾ വിളിച്ചോതുന്നതും കുടുംബശ്രീ അംഗങ്ങൾ തദ്ദേശീയമായി തയ്യാറാക്കിയതുമായ വൈവിധ്യമാർന്ന പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെയും ഔഷധക്കഞ്ഞിയുടെയും പ്രദർശനവും വിപണനവും ഫെസ്റ്റിന്റെ ഭാഗമായി നടന്നു.

​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ചെറിയാൻ ജോസഫ് അറക്കൽ, ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, വാർഡ് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ കെ.പി, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

​സി.ഡി.എസ് അംഗങ്ങളായ ഉഷ രവീന്ദ്രൻ, റസീന സലീം, ഷീജ മാത്യു, ലീല ശ്രീധരൻ, അഫ്സത്ത്, എക്സ് ഒഫീഷ്യോ ഭാരവാഹി സഫിയ ജമാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധിയാളുകളാണ് ഫെസ്റ്റ് സന്ദർശിക്കാനും വിഭവങ്ങൾ ആസ്വദിക്കാനുമായി എത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി