വിടപറഞ്ഞത് ആശ്വാസമേകിയ കരം ; വേദനകളില്ലാത്ത ലോകത്തേക്ക് ഡോക്ടർ യാത്രയായി

 



കോട്ടയം/എറണാകുളം: വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി യുവ ഡോക്ടർ. ലിംഫോമ ബാധിച്ച് ചികിത്സയിലായിരുന്ന എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലെ റേഡിയോളജി വിഭാഗം ഡോക്ടർ സൂസൻ കെ. ജോൺ (34) നിര്യാതയായി. കഴിഞ്ഞ നാല് മാസത്തിലേറെയായി അർബുദ രോഗത്തോട് കഠിനമായി പോരാടി വരികയായിരുന്ന സൂസൻ, ആസ്റ്റർ മെഡ്സിറ്റിയിൽ തന്നെ ചികിത്സയിൽ കഴിയവേ ബുധനാഴ്ച വൈകിട്ടോടെയാണ് വിടവാങ്ങിയത്.

​പെരുമ്പാവൂർ രായമംഗലം മേനോത്തുമാലിൽ ആക്സിസ് ബാങ്ക് സീനിയർ മാനേജരായ ജോർജ് ഐസക്കാണ് ഭർത്താവ്.

​ചികിത്സയിലിരിക്കെ തന്നെ രോഗ വിവരങ്ങളും അതിനോടുള്ള അതിജീവന പോരാട്ടങ്ങളും ഡോ. സൂസൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. രോഗത്തോട് മനോധൈര്യത്തോടെ പൊരുതി തിരികെ ജീവിതത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പ്രിയപ്പെട്ടവരെയും സഹപ്രവർത്തകരെയും സങ്കടത്തിലാഴ്ത്തി വിടവാങ്ങൽ വാർത്തയെത്തിയത്.

​സംസ്കാരം പിന്നീട് ബന്ധുക്കൾ അറിയിക്കുന്ന തീയതിയിൽ നടക്കും. ഏവരെയും ഒരുപോലെ സ്നേഹിക്കുകയും ചികിത്സ തേടിയെത്തുന്ന രോഗികളോട് എപ്പോഴും പുഞ്ചിരിയോടെ മാത്രം പെരുമാറുകയും ചെയ്തിരുന്ന യുവ ഡോക്ടറുടെ വേർപാടിൽ സഹപ്രവർത്തകരും നാടൊട്ടുക്കും അനുശോചനം രേഖപ്പെടുത്തി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി