കല്ലാനോട് മുത്തശ്ശിപ്പാറ ശ്രീഭഗവതി ക്ഷേത്രത്തിൽ മോഷണം: തൂക്കുവിളക്ക് കവർന്നു
കൂരാച്ചുണ്ട്: കല്ലാനോട് മുത്തശ്ശിപ്പാറ ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് തൂക്കുവിളക്ക് മോഷണം പോയി. ഓഗസ്റ്റ് 10-ന് രാവിലത്തെ പൂജാദികർമ്മങ്ങൾക്കായി ശാന്തിക്കാരനും ഭാരവാഹികളും ക്ഷേത്രത്തിലെത്തിയപ്പോഴാണ് നടപ്പന്തലിൽ തൂക്കിയിട്ടിരുന്ന വിളക്ക് കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ പ്രതികളെ ഉടൻ കണ്ടെത്തി മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ക്ഷേത്ര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Comments
Post a Comment