പൊതു ജനങ്ങൾക്കായുള്ള ചക്കിട്ടപാറ പഞ്ചായത്തിൽ നിന്നുള്ള മുന്നറിയിപ്പ്
ചക്കിട്ടപാറ: പഞ്ചായത്തിന്റെ വിവിധ വാർഡുകളിലും ജനവാസ മേഖലകളിലും കാട്ടുപന്നി ശല്യം അതീവ രൂക്ഷമായ സാഹചര്യത്തിൽ, പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാ നുള്ള നടപടികൾക്ക് ഇന്ന് ആരംഭമാകും. കർഷകരുടെയും ഗ്രാമവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റം, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് എന്നിവരുടെ നേതൃത്വത്തിലാണ് ഈ അടിയന്തര നടപടി.
കഴിഞ്ഞ ദിവസങ്ങളിൽ കൃഷിയിടങ്ങളിലിറങ്ങി വ്യാപകമായി വിളകൾ നശിപ്പിക്കുകയും രാത്രികാലങ്ങളിലും പുലർച്ചെയും യാത്രക്കാർക്ക് നേരെ പന്നികൾ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, എംപാനൽ ചെയ്ത ഷൂട്ടർമാർ, പ്രദേശവാസികളായ കർഷകർ എന്നിവരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരുകയുണ്ടായി.
യോഗ തീരുമാനപ്രകാരം കൃഷിയിടങ്ങളിലിറങ്ങുന്ന പന്നികളെ വെടിവെച്ചു കൊല്ലാൻ പരിശീലനം ലഭിച്ച 3 ഷൂട്ടർമാരുടെ സേവനം പഞ്ചായത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെയും സർക്കാരിന്റെയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരിക്കും വേട്ട നടക്കുക.
നിബന്ധനകൾ
1. ഇപ്രകാരം കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ല.
2. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതാണ്. ജാഗ്രതാ സമിതികളുടെ സേവനം ഇക്കാര്യത്തികൊല്ലപ്പെട്ട കാട്ടു പന്നികളുടെ ഫോട്ടോ എടുക്കേണ്ടതും വാർഡ് തല നൽകേണ്ടതുമാണ്. സമിതിക്ക്ൽ
3. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഹോണറേറിയം, ജഡം മറവ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവക്കുള്ള നിയമാനുസൃത തുക ഗ്രാമ പഞ്ചായത്ത് അനുവദിക്കുന്നതാണ്
4. ഉത്തരവ് തിയ്യതി മുതൽ 7 ദിവസത്തിനകം ഷൂട്ടർമാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതും സെക്രട്ടറിയുടെ നിർദേശാനുസരണം വാർഡ് മെമ്പർമാരുടെ സഹായത്തോടെ പ്രവർത്തിക്കേണ്ടതുമാണ്
5. വാർഡ് സമിതികൾ സഹായ സഹകരണങ്ങൾ ഷൂട്ടർമാർക്കാവശ്യമായ നൽകേണ്ടതാണ്.ജനങ്ങൾക്കും മറ്റ് മൃഗങ്ങൾക്കും മറ്റ് എന്തെങ്കിലും വസ്‌തുക്കൾക്കും ഹാനി സംഭവിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.
6. ഗതാഗത നിയന്ത്രണമോ പോലീസ് സഹായമോ ആവശ്യമായ പഞ്ചായത്തിൽ മുൻകൂട്ടി അറിയിക്കണം. ഉപയോഗപ്പെടുത്താവുന്നതാണ്.
കാട്ടുപന്നി ശല്യത്തിൽ നിന്ന് മലയോര മേഖലയിലെ കർഷകർക്ക് ആശ്വാസമേകുന്ന തീരുമാനമാണിത്. ഇതിനോട് എല്ലാ വിഭാഗം ജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അഭ്യർത്ഥിച്ചു.

Comments
Post a Comment