പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സിനുള്ളിൽ ഡ്രൈവറേ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പേരാമ്പ്ര: ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന 'ദോസ്ത്' ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത്.
ഇന്ന് രാവിലെ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സിനുള്ളിലാണ് ഹരീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മറ്റ് ബസ് തൊഴിലാളികളും ചേർന്നാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം താഴെയിറക്കി.
പേരാമ്പ്ര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൂടുതൽ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പേരാമ്പ്ര പോലീസ്, ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരീഷിന്റെ വിയോഗവാർത്ത നാട്ടുകാർക്കും സഹപ്രവർത്തകർക്കും വലിയ നടുക്കമാണ് ഉണ്ടാക്കിയത്.

Comments
Post a Comment