കൂരാച്ചുണ്ടിൽ കനത്ത മഴ: പൂവത്താംകുന്നിൽ വീട് തകർന്നു
കൂരാച്ചുണ്ട്: മലയോര മേഖലയിൽ കനത്തു പെയ്യുന്ന മഴയിലും കൂരാച്ചുണ്ട് പൂവത്താംകുന്നിൽ വീട് ഭാഗികമായി തകർന്നു വീണു. പൂവത്താംകുന്ന് തയ്യുള്ളപ്പറമ്പിൽ അഖിലിന്റെ വീടാണ് ഇന്ന് പെയ്ത ശക്തമായ മഴയിൽ തകർന്നത്.
മേൽക്കൂരയുടെ കഴുക്കോലുകളും ഓടുകളും തകർന്ന് വീടിന്റെ ഒരുഭാഗം പൂർണ്ണമായി നിലംപൊത്തിയ നിലയിലാണ്. അപകട സമയത്ത് വീട്ടുകാർ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ സാധനസാമഗ്രികൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

Comments
Post a Comment