ഭർത്താവും കാമുകനും ഇനി ഒരു കുടക്കീഴിൽ! പോലീസിനെയും കുടുംബത്തിനെയും ഞെട്ടിച്ച് യുവതിയുടെ തീരുമാനം
സീതാപൂർ (ഉത്തർപ്രദേശ്): ദാമ്പത്യ ബന്ധങ്ങളുടെ പരമ്പരാഗത കെട്ടുകളെയും സാമൂഹിക വ്യവസ്ഥകളെയും കാറ്റിൽപ്പറത്തി, ഭർത്താവിനും കാമുകനുമൊപ്പം ഒരേ മേൽക്കൂരയ്ക്കു കീഴിൽ താമസിക്കാൻ യുവതി എടുത്ത തീരുമാനം പ്രാദേശികമായി വലിയ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിലെ മഹ്മൂദാബാദിലാണ് ഈ അപൂർവ്വ സംഭവവികാസങ്ങൾ നടന്നത്.
പത്തു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ദീർഘകാലമായി ഭർത്താവിനൊപ്പം സന്തുഷ്ട കുടുംബജീവിതം നയിച്ചു വരികയായിരുന്ന യുവതി, ഇതിനിടയിലാണ് പ്രദേശവാസിയായ മറ്റൊരു യുവാവുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഭർത്താവിനെയും കാമുകനെയും പിരിയാൻ സാധിക്കില്ലെന്നും, രണ്ടുപേർക്കുമൊപ്പം ഒരേ വീട്ടിൽ ഒരുമിച്ച് ജീവിക്കണമെന്നും യുവതി നിലപാടെടുക്കുകയായിരുന്നു.
സാധാരണ കുടുംബ പശ്ചാത്തലത്തിലുള്ള വീട്ടിൽ യുവതി ഉന്നയിച്ച വിചിത്രമായ ആവശ്യം കേട്ട് ആദ്യം ഞെട്ടിയെങ്കിലും, ഒടുവിൽ ഭർത്താവ് ഭാര്യയുടെ ആഗ്രഹത്തിന് സമ്മതം മൂളുകയായിരുന്നു. എന്നാൽ വിവരമറിഞ്ഞ കുടുംബാംഗങ്ങളും ബന്ധുക്കളും ഈ തീരുമാനത്തെ ശക്തമായി എതിർത്തു. തർക്കം രൂക്ഷമായതോടെ വിഷയം പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തി.
പോലീസ് സ്റ്റേഷനിൽ വച്ച് മൂവരുമായും ഉദ്യോഗസ്ഥർ ദീർഘനേരം ചർച്ച നടത്തുകയും അനുരഞ്ജനത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാൽ ഭർത്താവും ഭാര്യയും കാമുകനും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. മൂവരും പരസ്പര സമ്മതത്തോടെയും സന്തോഷത്തോടെയുമാണ് ഈ തീരുമാനത്തിലെത്തിയതെന്നും നിയമപരമായി കേസ് എടുക്കാൻ വകുപ്പുകളൊന്നുമില്ലെന്നും മനസ്സിലാക്കിയ പോലീസ് ഒടുവിൽ വിഷയത്തിൽ ഇടപെടാനാകാതെ കൈമലർത്തുകയായിരുന്നു.
.

Comments
Post a Comment