കക്കയം - കോഴിക്കോട് റൂട്ടിലെ യാത്രാക്കാർക്ക് നൊമ്പരമായി സായി ആനന്ദ്; ​'ഗായത്രി' ബസിലെ പുഞ്ചിരിക്കുന്ന മുഖം ഇനി ഓർമ

 


കൂരാച്ചുണ്ട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ജീവനക്കാരൻ മരിച്ചു. കുമാരസ്വാമി സ്വദേശി സായി ആനന്ദ് (32) ആണ് മരിച്ചത്.

​നാലു ദിവസം മുൻപ് കുമാരസ്വാമിക്ക് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. സായി ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

​കക്കയം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'ഗായത്രി' സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു സായി ആനന്ദ്. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിൽ നാടിനും സഹപ്രവർത്തകർക്കും തീരാദുഃഖമായി.

​അച്ഛൻ: ആനന്ദൻ. 

അമ്മ: തങ്കമണി. 

ഭാര്യ: അർച്ചന. 

മക്കൾ: സാമവേദ് (എൽ.കെ.ജി. വിദ്യാർഥി, മുതുവാട് എ.എൽ.പി. സ്കൂൾ), വേദലക്ഷ്മി, വി ഹാൻവേദ്. 

സഞ്ചയനം ബുധനാഴ്ച.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി