"അത്യോടി തോടും കരകവിയുന്നു.... തുടർച്ചയായ ശക്തമായ മഴയിൽ വിറങ്ങലിച്ച്‌ മലയോരം.... ജാഗരൂകരായി പഞ്ചായത്ത്‌ ദ്രുതകർമ്മ സേനകളും"




കൂരാച്ചുണ്ട്‌: ഇന്നലെയും ഇന്നുമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ നീരൊഴുക്ക്‌ കൂടി അത്യോടി പുഴ കരകവിയുവാൻ വെമ്പിനിൽക്കുന്നു. വട്ടച്ചിറ മലയിൽ നിന്നും ഉൽഭവിച്ച്‌ ചെറുപുഴ വഴി കുറ്റിയാടി പുഴയിൽ ചേർന്ന് പയ്യോളി കടലിൽ ലയിക്കുന്ന അത്തിയോടി തോട്‌ കരകവിഞ്ഞൊഴുകുമ്പോഴൊക്കെ‌ വട്ടച്ചിറ ഭാഗത്ത്‌ ചെറിയ ഉരുൾപൊട്ടൽ സംഭവിക്കാറുണ്ട്‌. എത്ര മഴ പെയ്ത്‌ വെള്ളം കയറിയാലും അരമണിക്കൂർ കൊണ്ട്‌ നീരൊഴുക്ക്‌ കുറഞ്ഞ്‌ സാധാരണ നിലയിലേക്ക്‌ എത്തുവാൻ അത്തിയോടി തോടിനു കഴിയാറുണ്ട്‌. പക്ഷെ ഇന്ന് രാവിലെ തൊട്ട്‌ നീരൊഴുക്ക്‌ കൂടുന്നതാണു കാഴ്ച.


ഏത്‌ അടിയന്തിര സാഹചര്യത്തേയും നേരിടാൻ തയാറായി പഞ്ചായത്ത്‌ ദ്രുതകർമ്മ സേനയും മറ്റ്‌ പ്രാദേശിക ദുരന്തനിവാരണ സേനകളും സജ്ജമാണു. ദ്രുതകർമ്മ സേനകളുടെ വാട്സാപ്പ്‌ ഗ്രൂപ്പുകളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സിനി ജിനോയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ രാവിലെ തന്നെ വന്നു തുടങ്ങി.


കൂരാച്ചുണ്ട്‌ റെസ്ക്യു ടീം, ജെ സി ഐ റെസ്ക്യു വിംഗ്‌, യൂത്ത്‌ ബ്രിഗേഡ്‌, യൂത്ത്‌ കെയർ ബ്രിഗേഡ്‌‌, വൈറ്റ്‌ ഗാർഡ്‌ തുടങ്ങി എല്ലാ സന്നദ്ധ സേനകളും സുസജ്ജമാണെന്ന് ഭാരവാഹികൾ അറിയിച്ചു. വാർഡ്‌ മെംബർമ്മാരും കുടുംബശ്രീ സി ഡി എസ്‌ അംഗങ്ങളും മറ്റ്‌ സംഘടനാ നേതാക്കളും പഞ്ചായത്ത്‌ ഭരണ സമിതിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്‌. മഴ ശക്തമായി തുടരുകയും ഏതെങ്കിലും വിധത്തിലുള്ള അത്യാഹിതങ്ങൾ സംഭവിക്കുകയുമാണെങ്കിൽ പഞ്ചായത്ത്‌ ദ്രുതകർമ്മ സേനകൾക്കൊപ്പം പേരാംബ്ര ഫയർഫോഴ്സ്‌, കൂരാച്ചുണ്ട്‌ പോലീസ്‌, റവന്യു ഡിപ്പാർട്ട്‌മന്റ്‌ തുണ്ടങ്ങിയവരുടെ ഏകോപനവും പഞ്ചായത്ത്‌ ഭരണസമിതി ഉറപ്പ്‌ വരുത്തിയതായി അറിയിച്ചു. 


മഴ കാരണം എന്തെങ്കിലും അത്യാഹിതങ്ങൾ ഉണ്ടായാലോ, ആർക്കെങ്കിലും ഏതെങ്കിലും വിധത്തിലുള്ള അസൗകര്യങ്ങൾ നേരിട്ടാലോ അതാത്‌ വാർഡ്‌ മെംബറെയോ അധികൃതരെയോ ഉടൻ അറിയിക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സിനി ജിനോ   അറിയിച്ചു .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി