നെഞ്ചുവേദന ൽ ഡോക്ടറെ കാണാൻ സ്വയം സ്കൂട്ടറിൽ ക്ലിനിക്കിലെത്തി. പിന്നാലെ കുഴഞ്ഞുവീണ് 48-കാരൻ

 


കാസർകോട്: ജോലി സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണാൻ സ്വയം സ്‌കൂട്ടർ ഓടിച്ച് ഹെൽത്ത് സെന്ററിലെത്തിയ നിർമ്മാണത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ആദൂർ മണ്ടേബിട്ടു ഹൗസിലെ ഗോപാലന്റെ മകൻ എം. ബാലകൃഷ്ണൻ (48) ആണ് മരിച്ചത്.

​വെള്ളിയാഴ്ച (ഓഗസ്റ്റ് 28) രാവിലെ പത്ത് മണിയോടെയാണ് നാടിനെ നൊമ്പരത്തിലാഴ്ത്തിയ സംഭവം നടന്നത്. കൽപ്പണിക്കാരനായ ബാലകൃഷ്ണൻ രാവിലെ പതിവുപോലെ ജോലിക്ക് പോയതായിരുന്നു. പണിസ്ഥലത്തു വെച്ച് പെട്ടെന്ന്  നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ഇദ്ദേഹം സ്വയം സ്‌കൂട്ടർ ഓടിച്ച് മണ്ടേബിട്ടുവിലെ പ്രാഥമിക ഹെൽത്ത് സെന്ററിലേക്ക് എത്തുകയായിരുന്നു.

​എന്നാൽ ഹെൽത്ത് സെന്റർ അങ്കണത്തിൽ എത്തിയ ഉടൻ തന്നെ ഇദ്ദേഹം കുഴഞ്ഞുവീണു. ഉടൻ തന്നെ ജീവനക്കാരും നാട്ടുകാരും ചേർന്ന് മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പരിശോധിച്ച ഡോക്ടർമാർ സ്ഥിരീകരിച്ചു.

​മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മൃതദേഹം വസതിയിലെത്തിച്ച് വൻ ജനപങ്കാളിത്തത്തോടെ സംസ്കാര ചടങ്ങുകൾ നടത്തി.

​സംഭവത്തിൽ ആദൂർ പോലീസ് ബി.എൻ.എസ് (BNS) 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐ ഇ. സുകുമാരന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി