കൂരാച്ചുണ്ടിൽ നിന്ന് വിസ വാഗ്ദാനം ചെയ്ത് 2 കോടി കവർന്ന് ചക്കിട്ടപാറ സ്വദേശി ; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ് ; പ്രതി മുമ്പും തൃശ്ശൂരിൽ തട്ടിപ്പ് നടത്തിയതായി പോലീസ്
കൂരാച്ചുണ്ട്: സ്വിറ്റ്‌സർലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നരിനട സ്വദേശിക്കെതിരെ പ്രതിഷേധവും പരാതിയും ശക്തമാകുന്നു. ചക്കിട്ടപാറ നരിനട സ്വദേശിയായ ഷാബുവിനു എതിരെയാണ് പരാതി. കൂരാച്ചുണ്ട് സ്വദേശികളടക്കം നിരവധി ആളുകളിൽ നിന്നായി രണ്ട് കോടി രൂപയോളം തട്ടിയെടുത്ത് ഒളിവിൽ പോയിരിക്കുന്നത്.
വിദേശത്ത് വൻ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ വലയിലാക്കിയത്. വിസ നടപടികൾക്കായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയെങ്കിലും മാസം പലത് കഴിഞ്ഞിട്ടും വിസയോ നൽകിയ പണമോ തിരികെ നൽകാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് ഇരയായവർ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു
തൃശ്ശൂരിലും സമാന രീതിയിൽ തട്ടിപ്പ്
മുമ്പും ഇയാൾ തൃശ്ശൂർ ജില്ലയിൽ സമാനമായ രീതിയിൽ വ്യാജ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. തൃശ്ശൂരിലെ തട്ടിപ്പിന് ശേഷം പ്രദേശം മാറി മലബാറിലെത്തി വീണ്ടും ഇതേ രീതിയിൽ വിസ തട്ടിപ്പ് തുടരുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ ഇരയായവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Comments
Post a Comment