ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒരു ദിവസം 2 പേരെ പീഡിപ്പിച്ചു യുവാവിനെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്

 


തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകര്ത്തുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കണ്ണൂർ കൂവേരി സ്വദേശി കെ.വി. അനുരാജ് (23) ആണ് തിരുവനന്തപുരം പോത്തൻകോട് പോലീസിന്റെ പിടിയിലായത്.

   ​ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടികളുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഈ സൗഹൃദം പ്രണയമാക്കി മാറ്റി കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നു. ആദ്യം ഒരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി, പിന്നീട് അവളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി തന്നെ സുഹൃത്തായ രണ്ടാമത്തെ പെൺകുട്ടിയുമായും സൗഹൃദത്തിലായി.

​തുടർന്ന് കണ്ണൂരിൽ നിന്നും പോത്തൻകോട് എത്തിയ ഇയാൾ, പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അകത്തുകയറി പീഡനത്തിന് ഇരയാക്കി. ഇതിനുശേഷം ​സംഭവത്തിന് ശേഷം കുട്ടികളെ ബ്ലോക്ക് ചെയ്ത ഇയാൾ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. സംശയം തോന്നിയ ആദ്യ പെൺകുട്ടിയുടെ കുടുംബം പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെയാണ് രണ്ടാമത്തെ കുട്ടിയും സമാനരീതിയിൽ പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. തുടർന്ന് പോലീസ് ഇയാൾക്കെതിരെ രണ്ട് വെവ്വേറെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. അതിജീവിതയുടെ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് കൂട്ടുകാരിയെയും വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങളും പ്രതി ഫോണിൽ പകർത്തി. രാത്രി 12 മണിയോടെ വീട്ടുകാർ ഉറങ്ങിയ സമയം നോക്കി പ്രതി അവിടെനിന്ന് കടന്നുകളയുകയും, ഉടൻ തന്നെ ഇരു പെൺകുട്ടികളുടെയും ഇൻസ്റ്റഗ്രാം ഐഡികൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു.

സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ:

​   സംഭവത്തിന് ശേഷം കുട്ടികളെ ബ്ലോക്ക് ചെയ്ത ഇയാൾ, മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായതോടെയാണ് വിവരങ്ങൾ പുറത്തറിയുന്നത്. സംശയം തോന്നിയ ആദ്യ പെൺകുട്ടിയുടെ കുടുംബം പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനിടെയാണ് രണ്ടാമത്തെ കുട്ടിയും സമാനരീതിയിൽ പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. തുടർന്ന് പോലീസ് ഇയാൾക്കെതിരെ രണ്ട് വെവ്വേറെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.

മുമ്പും പോക്സോ കേസുകൾ; കണ്ണൂരിൽ നിന്ന് അറസ്റ്റ്:

​പോത്തൻകോട് പോലീസ് സംഘം കണ്ണൂരിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നിലവിൽ മറ്റ് രണ്ട് പോക്സോ കേസുകൾ കൂടി നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

​സോഷ്യൽ മീഡിയ ഉപയോഗത്തിൽ കുട്ടികൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും, മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംഭവം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി