വീട്ടുമുറ്റത്തെ ഗർത്തം വലുതാകുന്നു; കൂരാച്ചുണ്ടിൽ 15 കുടുംബങ്ങൾ ഭീതിയിൽ

 




കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട പൂവത്താംകുന്ന് പറയൻകണ്ടത്തിൽ പരമേശ്വരന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗർത്തം ദിവസേന വലുതാകുന്നത് പ്രദേശവാസികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ആദ്യം ചെറിയൊരു കുഴിയായി കണ്ടുതുടങ്ങിയത് ഇപ്പോൾ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ച് വലിയ ഗർത്തമായി മാറിക്കൊണ്ടിരിക്കുകയാണ്.

    ​ഗർത്തം രൂപപ്പെട്ടതിന് താഴ്ഭാഗത്തുള്ള കിണറ്റിൽ മണ്ണും ചെളിവെള്ളവും കലർന്ന് പ്രവഹിച്ചതാണ് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. പൂവത്താംകുന്നിനു താഴെ പ്രദേശത്തുള്ള കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലെ 15-ഓളം കുടുംബങ്ങളാണ് നിലവിൽ അപകടഭീതിയിൽ കഴിയുന്നത്.

​പ്രശ്നത്തിൽ ഇടപെട്ട പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ജിയോളജി വിഭാഗത്തിന് നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ജിയോളജിസ്റ്റുകൾ സ്ഥലം സന്ദർശിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തിങ്കളാഴ്ച റിപ്പോർട്ട് ഡിസാസ്റ്റർ മാനേജ്മെന്റിന് (ദുരന്തനിവാരണ അതോറിറ്റി) കൈമാറുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.

​എന്നാൽ ഗർത്തത്തിന്റെ വിസ്തൃതി ദിനംപ്രതി വർദ്ധിച്ചുവരുന്നത് വലിയ അപകടത്തിന് കാരണമാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി സ്ഥലം സന്ദർശിക്കണമെന്നും, പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

​സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി ജനങ്ങളുടെ ആശങ്കകൾ ചോദിച്ചറിഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി