കൂരാച്ചുണ്ടിലും മലയോരത്തും കനത്ത മഴ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കൂരാച്ചുണ്ട് മേഖല DYFI യൂത്ത് ബ്രിഗേഡ് സജ്ജം
കൂരാച്ചുണ്ട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ ജാഗ്രത ശക്തമാക്കി. കൂരാച്ചുണ്ട് അടക്കമുള്ള പ്രദേശങ്ങളിൽ പെയ്യുന്ന തോരാമഴയിൽ ജനജീവിതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഏത് അടിയന്തര അടിയന്തര സാഹചര്യത്തെയും നേരിടാൻ DYFI കൂരാച്ചുണ്ട് മേഖല യൂത്ത് ബ്രിഗേഡ് സജ്ജമായി.
പ്രദേശവാസികൾക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാൻ യൂത്ത് ബ്രിഗേഡിന്റെ ഫോൺ നമ്പറുകൾ.
നന്ദകിഷോർ സി പി - 7907383715
നിഖിൽ ഷാജു - 9400407132
അജിത് ടി.കെ - 6238037745
ജസ്റ്റിൻ ജോൺ - 9745977342
സോണറ്റ് വി.എസ് - 8075891026
മലയോര മേഖലയിലൂടെ യാത്ര ചെയ്യുന്നവരും പുഴയോരങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഭയപ്പെടാതെ ഉടൻ തന്നെ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരെ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments
Post a Comment