കൂരാച്ചുണ്ട് അങ്ങാടിയിലെ കുഴികൾ മരണക്കെണിയാകുന്നു: ഇരുചക്ര വാഹനയാത്രക്കാർ ജാഗ്രത പാലിക്കുക
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിൽ റോഡിലുടനീളം രൂപപ്പെട്ട ആഴത്തിലുള്ള കുഴികൾ യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. കൂരാച്ചുണ്ട് അങ്ങാടിയിൽ കോഴിക്കോട് റോഡിലേ കവലയിലുൾപ്പെടെയുള്ള ഭാഗങ്ങളിൽ റോഡിൽ കുഴികൾ രൂപപ്പെട്ടത് ദിവസേന നൂറുകണക്കിന് ആളുകളാണ് ദുരിതത്തിലാക്കുന്നത്.
പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർക്ക് ഈ കുഴികൾ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള സമയത്ത് കുഴികൾ ശ്രദ്ധയിൽപ്പെടാതെ വരുന്നത് വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു.
പ്രധാന റോഡിലൂടെയുള്ള ഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്കൂൾ ബസുകളും, അത്യാവശ്യക്കാർ പോകുന്ന വാഹനങ്ങളും കുഴികളിൽ വീഴാതിരിക്കാൻ വെട്ടിത്തിരിക്കുന്നത് മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. അടിയന്തരമായി ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് റോഡ് അറ്റകുറ്റപ്പണികൾ നടത്തി കുഴികൾ അടയ്ക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
അപകടങ്ങൾ ഒഴിവാക്കാൻ അങ്ങാടിയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനയാത്രക്കാരും, പ്രത്യേകിച്ച് ഇരുചക്രവാഹന ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Comments
Post a Comment